റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വെള്ളി ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം

തൃശൂർ: സ്വർണം പോലെ പരിശുദ്ധി ഉറപ്പാക്കാൻ വെള്ളി ആഭരണങ്ങള്‍ക്കും ഒക്ടോബർ മുതല്‍ ഹാള്‍മാർക്കിംഗ് നിർബന്ധമാക്കുന്നു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടപടികളാരംഭിച്ചു. സ്വർണവില കൂടിയതോടെ വെള്ളി ആഭരണങ്ങള്‍ക്ക് പ്രിയമേറുന്നുണ്ട്. അതിനാല്‍ ഹാള്‍ മാർക്കിംഗ് നിർബന്ധമാക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് പണത്തിനൊത്ത മൂല്യവും പരിശുദ്ധിയും ഉറപ്പാകും. വെള്ളിയില്‍ മറ്റ് ലോഹങ്ങള്‍ കൂടുതലായി ചേർത്ത് ആഭരണങ്ങളുണ്ടാക്കുമ്പോള്‍ ഉപയോക്താക്കള്‍ക്കുണ്ടാകുന്ന നഷ്ടം ഇനിയില്ലാതാകും. സ്വർണ്ണപരിശുദ്ധി 916 എന്നാണെങ്കില്‍ വെള്ളിയുടെ പരിശുദ്ധി 925 ആണ്.

X
Top