
ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ നടന്നേക്കും.
കഴിഞ്ഞ ഏപ്രിലില്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ പദ്ധതി തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരുന്നു. അതേ സമയം ഇപ്പോള്‍ ഐപിഒ നടത്തുന്നതിനുള്ള അനുമതി തേടി ആവശ്യമായ രേഖകള്‍ സെബിക്ക് വീണ്ടും സമര്‍പ്പിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്.
ഐപിഒയിലൂടെ 170 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യന്‍ വിപണിയിലുണ്ടായ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്. ഈ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) ആയിരിക്കുമെന്നാണ് അറിയുന്നത്.
എല്‍ജി കഴിഞ്ഞ ഡിസംബറില്‍1 01.82 ദശലക്ഷം ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് സെബിക്ക് രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ഫാക്‌ടറി സ്ഥാപിക്കുന്നതിനായി 600 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.