ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഫ്യുവല്‍ സ്റ്റേഷനുമായി കൊച്ചി മെട്രോ

കൊച്ചി: ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്യുവല്‍ സ്റ്റേഷനുമായി കൊച്ചി മെട്രോ. കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ബിപിസിഎല്ലുമായി ചേര്‍ന്ന് തുടക്കമിട്ട ആത്യാധുനിക ഫ്യുവല്‍ സ്റ്റേഷനില്‍ ഡീസലിനും പെട്രോളിനും പുറമെ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം.

സിഎന്‍ജി, നൈട്രജന്‍ ഫില്ലിംഗിനുള്ള സൗകര്യവും ഉടനെ ഏര്‍പ്പെടുത്തും. അഞ്ച് മള്‍ട്ടി പ്രോഡക്ട് ഡിസ്‌പെന്‍സേഴ്‌സാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 25 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ഫ്യൂവല്‍സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ സജ്ജമാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്.26,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഫ്യൂവല്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

സുസ്ഥിരവും യാത്രാ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സൗകര്യങ്ങള്‍ കൊച്ചി മെട്രോ ഏര്‍പ്പെടുത്തുന്നത്.

കുടുംബശ്രീയുമായി സഹകരിച്ചാണ് മനുഷ്യവിഭവശേഷി സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും സേവന സന്നദ്ധമായ പമ്പില്‍ 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് പ്രവര്‍ത്തിക്കുന്നത്.

X
Top