ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

ആമസോണിൽ ഇലക്‌ട്രോണിക് -കംപ്യൂട്ടിംഗ് ഉല്പന്ന വിൽപ്പന അതിവേഗം വളരുന്ന മാർക്കറ്റുകളിൽ ഒന്നായി കൊച്ചി

കൊച്ചി: ഇലക്‌ട്രോണിക് – പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ചി മാറിയതായി ആമസോൺ കണക്കുകൾ.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ ഉത്പന്നങ്ങൾ ആമസോൺ വഴി കൊച്ചിയിൽ ഓർഡർ ചെയ്യ്തവരുടെ എണ്ണം ഇരട്ടിയായി.

ക്യാമറ ഉപകരണങ്ങൾ, ആക്സസറികൾ, ടാബ്ലറ്റ്, ഡെസ്‌ക്ക്ടോപ്പ് കംപ്യൂട്ടർ, പിസി ആക്സസറികൾ, ലാപ്ടോപ്, മോണിട്ടർ പോലെയുള്ള കൺസ്യൂമർ ഇലക്‌ട്രോണിക്സിന്റെയും വില്പന കഴിഞ്ഞ ഒരു വർഷത്തിൽ ഇരട്ടിയായി.

പുറമേ, എംഎസ്ഐ, ഏസർ, ഡെൽ എന്നിവ ഈ മേഖലയിലെ ഇടപാടുകാർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ബ്രാൻഡുകളായി മാറിയിരിക്കുന്നു.

ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, മികവുറ്റ മൂല്യത്തിനും തടസ്സരഹിതമായ ഷോപ്പിംഗ് അനുഭവത്തിനുമൊപ്പം ഉല്പന്നങ്ങളുടെ വ്യാപകമായ തിരഞ്ഞെടുപ്പും നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോൺ ഇൻഡ്യ കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് പർസണൽ കംപ്യൂട്ടിംഗ് ഡയറക്ടർ നിഷാന്ത് സർദാനാ പറഞ്ഞു.

X
Top