‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ നിർമ്മിച്ച് കിയ

മുദ്രത്തിൽ നിന്ന് വേർ‌തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോ​ഗിച്ച് ലോകത്ത് ആദ്യമായി കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയയും ദി ഓഷ്യൻ ക്ലീനപ്പും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ സംരംഭം.

കിയ ഇവി3 -യ്ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ലിമിറ്റഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇവി3യിൽ മാത്രമല്ല ഇതുപോലെ റിസൈക്കിൾ പ്ലസ്റ്റിക് കിയ ഉപോയ​ഗിച്ചിരിക്കുന്നത്.

ഇവി6ലും ഇവി9ലും ഇത്തരത്തിൽ റീസൈക്കിൾ‌ പ്ലാസ്റ്റിക് കിയ ഉപയോ​ഗിച്ചിട്ടുണ്ട്. 2030-ഓടെ വാഹനങ്ങളിലെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൻ്റെ അനുപാതം 20 ശതമാനമായി ആയി വർധിപ്പിക്കാനാണ് കിയ ലക്ഷ്യമിടുന്നത്.

EV9 ൻ്റെ ഫ്ലോറിൽ റീസൈക്കിൾ ചെയ്ത ഫിഷ്‌നെറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ മോഡലിൽ സീറ്റിലും പ്ലാസ്റ്റിക് കുപ്പി റീസൈക്കിൾ ചെയ്താണ് ഉപയോ​ഗിച്ചിരിക്കുന്നത്.

അതേസമയം 030-ഓടെ ഇന്ത്യയിൽ 4 ലക്ഷം യൂണിറ്റുകളുടെ വാർഷിക വിൽപ്പന കൈവരിക്കാൻ കിയക്ക് പദ്ധതിയുണ്ട്. 2025-ൽ കിയ കാരെൻസിനെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനാണ് കിയ ലക്ഷ്യമിടുന്നത്.

മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും അധിക പ്രീമിയം സവിശേഷതകളും കാരെൻസ് ഇവിയിൽ ഉൾപ്പെടുത്തിയേക്കും. ഇവി ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

X
Top