ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

നാലുവർഷത്തിനിടെ കേരളം പാഴാക്കിയത് 3,085 കോടിയുടെ വൈദ്യുതി

കൊച്ചി: വൈദ്യുതിക്ഷാമത്തിനിടയിലും കേരളം 2020-’21 മുതല്‍ 2023-’24 വരെ പാഴാക്കിയത് 617 കോടി യൂണിറ്റ് വൈദ്യുതി. യൂണിറ്റിന് ശരാശരി അഞ്ചുരൂപ കണക്കാക്കിയാല്‍ 3,085 കോടി രൂപയുടെ വൈദ്യുതി. പകല്‍ വൈദ്യുതിലഭ്യത കൂടുതലും രാത്രി ക്ഷാമവുമുള്ള സംസ്ഥാനമാണ് കേരളം.

സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുന്നത് കേന്ദ്രവിഹിതം, ആഭ്യന്തര ജലവൈദ്യുതോത്പാദനം, പവർപർച്ചേസ്, സൗരോർജം എന്നിങ്ങനെയാണ്. ഇതുവഴി 24 മണിക്കൂറും ലഭിക്കുന്ന വൈദ്യുതി ഉപയോഗിക്കാനാവാതെ സറണ്ടർ ചെയ്യുന്നത് വൻ സാമ്ബത്തിക ബാധ്യതയാണുണ്ടാക്കുന്നത്.

കേന്ദ്രവിഹിതവും കേരളത്തിന്റെ ജലവൈദ്യുതോത്പാദനവും 1,600 മെഗാവാട്ട് വീതമാണ്. വൈദ്യുതി ബോർഡിന്റെ സൗരോർജ പ്ലാന്റുകള്‍, പുരപ്പുറ സൗരോർജം എന്നിവയില്‍നിന്ന് 1,200 മെഗാവാട്ടും കിട്ടുന്നു.

പവർപർച്ചേസ് അഥവ കമ്ബനികളില്‍നിന്ന് വാങ്ങുന്ന വൈദ്യുതിയിലൂടെ 750 മെഗാവാട്ടും ലഭിക്കുന്നു. ഇതിന് പുറമേ ഹ്രസ്വകാല കരാറിലൂടെ 500 മെഗാവാട്ടും. ആകെ 5,650 മെഗാവാട്ട് വൈദ്യുതി ഒരു ദിവസം പകല്‍ ലഭിക്കുന്നു.

നിലവില്‍ സംസ്ഥാനത്തിന്റെ പകല്‍ വൈദ്യുതി ഡിമാൻഡ് 3,814 മെഗാവാട്ട് ആണ്. വൈദ്യുതി ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള ‘പീക്ക്’ സമയത്ത് 4,303 മെഗാവാട്ടും.

സ്വന്തം ജലവൈദ്യുതി ഉത്പാദനത്തില്‍ മാത്രമാണ് കേരളത്തിന് നിയന്ത്രണമുള്ളത്. അതുകൊണ്ടുതന്നെ ജലവൈദ്യുതി ഒഴിവാക്കിയാലും പകല്‍ വൈദ്യുതിക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടില്ല.

‘സറണ്ടറില്‍’ പവർ പർച്ചേസ് ആണ് ‘വില്ലൻ’ ആയി മാറുന്നത്. ദീർഘകാലകരാറുകളില്‍ കേരളം റൗണ്ട് ദി ക്ലോക്ക് ആയിട്ടാണ് (24 മണിക്കൂറിലേക്ക്) വൈദ്യുതി വാങ്ങുന്നത്. ഇതുപ്രകാരം ഒരു യൂണിറ്റിന് അഞ്ചു രൂപ കണക്കാക്കിയാല്‍ 24 മണിക്കൂറിലേക്ക് 120 രൂപ നല്‍കണം.

ഒരു വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് നല്‍കേണ്ടി വരുന്നത് 43,800 രൂപ. ഉപയോഗിക്കാതെ തിരികെ നല്‍കിയാല്‍ ഫിക്സഡ് ചാർജും നല്‍കേണ്ടി വരും. ഇക്കാരണത്താല്‍ ഫിക്സഡ് ചാർജ് കുറവുള്ള കേന്ദ്രവിഹിതമാണ് സറണ്ടർ ചെയ്യുന്നത്.

അപ്പോള്‍ യൂണിറ്റിന് രണ്ടുരൂപമുതല്‍ മൂന്നുരൂപവരെ ഫിക്സഡ് ചാർജ് നല്‍കിയാല്‍ മതി. സ്വകാര്യ വൈദ്യുതിയാണെങ്കില്‍ നാലുരൂപ മുതല്‍ അഞ്ചുരൂപവരെ നല്‍കണം.

പവർപർച്ചേസില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ സറണ്ടർ ചെയ്യുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാം. രാത്രിയില്‍ പവർ എക്സ്ചേഞ്ചില്‍ യൂണിറ്റിന് 10 രൂപ വരെയേ ഉയരൂ. ‘റൗണ്ട് ദി ക്ലോക്കി’ന് പകരം അഞ്ചുമണിക്കൂർ വരുന്ന ‘പീക്ക്’ സമയത്തേക്ക് മാത്രമായി വൈദ്യുതി വാങ്ങാം.

ഒരു യൂണിറ്റിന് 10 രൂപ നിരക്കില്‍ അഞ്ച് മണിക്കൂറിലേക്ക് 50 രൂപ ചെലവുവരും ഒരുവർഷത്തേക്ക് 18,250 രൂപ. 24 മണിക്കൂർ നേരത്തേക്ക് അഞ്ചു രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനെക്കാള്‍ യൂണിറ്റിന് 25,550 രൂപ കുറവ്.

X
Top