ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

മികച്ച ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം; സ്റ്റാർട്ടപ് മിഷന് അംഗീകാരം

തിരുവനന്തപുരം: സ്റ്റാർട്ടപ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22 ൽ നടത്തിയ വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു.

വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നാണ് കേരള സ്റ്റാർട്ടപ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടത്.

വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിങ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണായകമായി.

നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എൽഡിഎഫ് സർക്കാർ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിൽ കൊണ്ടുവരാൻ അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

X
Top