2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

സ്റ്റാർട്ടപ്പുകളുടെ നിർവചനം മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ‘സ്‌റ്റാർട്ടപ്പി’ന്‍റെ നിർവചനം കേന്ദ്രം പരിഷ്കരിച്ചു. 100 കോടി രൂപ വരെ വിറ്റുവരവുള്ള സംരംഭങ്ങളെയാണ് സ്‌റ്റാർട്ടപ്പുകളായി ഇതുവരെ പരിഗണിച്ചിരുന്നത്. ഇത് 200 കോടി രൂപയാക്കി വർധിപ്പിച്ചു.

വിറ്റുവരവ് 100 കോടിയിൽ കൂടിയാലും സ്‌റ്റാർട്ടപ്പുകളായി തുടരാം. അതുവഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതും ഉറപ്പാക്കാം.

പുതുതലമുറ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന കമ്പനികളെ പരിഗണിക്കുന്നതിനായി ‘ഡീപ് ടെക് സ്റ്റാർട്ടപ്’ എന്ന പുതിയ നിർവചനവും ഉൾപ്പെടുത്തി. ഇവയ്ക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു.

10 വർഷം വരെയാണ് സാധാരണ സംരംഭങ്ങൾക്ക് സ്‌റ്റാർട്ടപ് എന്ന പരിഗണന ലഭിക്കുന്നത്. ഡീപ് ടെക് സ്‌റ്റാർട്ടപ്പുകൾക്ക് ഇത് 20 വർഷമാക്കി. ഒപ്പം വിറ്റുവരവ് 300 കോടി രൂപ വരെയാകാം.

X
Top