
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ പ്രത്യേക മാർക്കറ്റിംഗ് നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
യൂറോപ്യൻ, മിഡില്‍ ഈസ്‌റ്റ് രാജ്യങ്ങള്‍, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഏറുകയാണ്. പുതിയ വിപണികള്‍ കണ്ടെത്തുന്നതിനായി ടൂറിസം വകുപ്പ് മലേഷ്യൻ എയർലൈൻസുമായി ധാരണയിലെത്തിയിട്ടുണ്ട്.
ശ്രീലങ്ക ടൂറിസ്റ്റുകളുടെ ഇഷ്ടരാജ്യമായതിന് കാരണം ശ്രീലങ്കൻ എയർവേയ്‌സാണ്.സർവീസ് നടത്തുന്ന രാജ്യങ്ങളിലെല്ലാം ശ്രീലങ്കൻ എയർവേയ്‌സ് അവരുടെ പ്രചാരകരായി മാറുകയാണ്.
മലേഷ്യൻ എയർലൈൻസുമായുള്ള ധാരണ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.