കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

കേരളാ ബജറ്റ് 2024: ശബരിമല വിമാനത്താവളത്തിന് 1.85 കോടി അനുവദിച്ചു; കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി

ബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സർക്കാർ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് ധനമന്ത്രി സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി.

ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിര്‍മിക്കാൻ 2150 കോടിരൂപയും വകയിരുത്തി.

ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി.കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി.

എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി.

കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി.മ്യൂസിയം നവീകരണത്തിന് 9 കോടി.

തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടിയും അനുവദിച്ചു.

X
Top