റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

കേരള ബാങ്ക് ഐടി സംയോജനം ഡിസംബറോടെ: ഗോപി കോട്ടമുറിക്കൽ

കൊച്ചി: കേരള ബാങ്കിന്റെ ഐ.ടി സംയോജനം ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ഇതിന്റെ സുപ്രധാന കടമ്പകൾ പൂർത്തിയായി.

വിരൽത്തുമ്പിൽ എല്ലാസൗകര്യങ്ങളും ലഭ്യമാകുന്നവിധം കേരള ബാങ്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യൂ.ആർ കോഡ് ഉപയോഗിച്ച് മൊബൈലിൽ ഓരോ മാസത്തെയും വിശേഷദിനങ്ങളും പ്രത്യേകതകളും ബാങ്കിന്റെ പദ്ധതികളും മനസിലാക്കാൻ കഴിയുന്ന 2023 വർഷത്തെ കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്തു. കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററിൽ രാവിലെ അദ്ദേഹം പതാക ഉയർത്തി.

ബാങ്ക് ഭരണ സമിതിഅംഗം അഡ്വ.പുഷ്പദാസ്, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ.മാണി വിതയത്തിൽ, ചീഫ് ജനറൽ മാനേജർ എ.ആർ.രാജേഷ്, ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു പി.ജോർജ് എന്നിവർ പങ്കെടുത്തു.

X
Top