Alt Image
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆

ഗോള്‍ഡ് ബോണ്ടുകളുടെ തിരികെ വാങ്ങല്‍ തുക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഗോള്‍ഡ് ബോണ്ടുകളുടെ തിരികെ വാങ്ങല്‍ തുക പ്രഖ്യാപിച്ച് ആര്‍ബിഐ. എസ്ജിബി 2018-2019 സീരിസിന്റെ റിഡംഷന്‍ തുകയാണ് തുകയാണ് പ്രഖ്യാപിച്ചത്. എട്ട് വര്‍ഷമാണ് ബോണ്ടുകളുടെ കാലാവധിയെങ്കിലും അഞ്ചാം വര്‍ഷത്തില്‍ ഇത് തിരികെ നല്‍കാം.

അത്തരത്തില്‍ തിരികെ കൊടുക്കുമ്പോഴുള്ള വിലയാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
യൂണിറ്റൊന്നിന് 14,024 രൂപയാണ് ആര്‍ബിഐ നല്‍കുക. നവംബര്‍ 13നാണ് ബോണ്ടുകള്‍ തിരികെ വാങ്ങുന്ന തുക ആര്‍ബിഐ പ്രഖ്യാപിച്ചത്.

നവംബര്‍ 10,11,12 ദിവസങ്ങളിലെ സ്വര്‍ണവിലയുടെ ശരാശരി കണക്കാക്കിയാണ് ബോണ്ടുകളുടെ വില ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്നത്.

3,133 സ്വര്‍ണബോണ്ടിന്റെ ഒരു ഗ്രാമിന്റെ ഇഷ്യു പ്രൈസ്. ഈ തുകക്ക് വാങ്ങിയ സ്വര്‍ണബോണ്ട് തിരികെ നല്‍കുമ്പോള്‍ ഇപ്പോള്‍ 348 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടാവുക. ഒരു ലക്ഷം രൂപ സ്വര്‍ണബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് ഏകദേശം 4.48 ലക്ഷം കിട്ടും.

ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങാതെ സ്വര്‍ണവിലയിലെ മാറ്റത്തിന്റെ നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനുവേണ്ടിയാണ് ഇവ പുറത്തിറക്കുന്നത്.

സ്വര്‍ണം നേരിട്ട് കൈവശം സൂക്ഷിക്കേണ്ടതില്ലെന്നതും മോഷണം, സുരക്ഷ, സൂക്ഷിപ്പുചെലവ് തുടങ്ങിയ ആശങ്കകള്‍ ഒഴിവാക്കാമെന്നതും പദ്ധതിയുടെ പ്രത്യേകതകളാണ്.

X
Top