യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

തിരിച്ചടി നേരിട്ട് നെരോലാക് പെയിന്റ്‌സ് ഓഹരി

ന്യൂഡല്‍ഹി: സെപ്തംബര്‍ പാദ ഫലം പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ കാന്‍സായി നെരോലാക് പെയ്ന്റ്‌സ് ഓഹരി ബുധനാഴ്ച മൂന്ന് ശതമാനത്തോളം താഴ്ന്നു. 3.49 ശതമാനം ഇടിവില്‍ 349 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 113.57 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.

വാര്‍ഷികാടിസ്ഥാനത്തില്‍ 23.43 ശതമാനം വര്‍ധനവാണിത്. വില്‍പന 19.22 ശതമാനം വളര്‍ന്ന് 1930.36 കോടി രൂപയായി. എന്നാല്‍ തുടര്‍ച്ചയായി വിലയിരുത്തുമ്പോള്‍ അറ്റാദായത്തില്‍ 27.35 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

വരുമാനം 5.87 ശതമാനം കുറഞ്ഞു. 558 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി സമാഹരിക്കാന്‍ പ്രഭുദാസ് ലിലാദര്‍ നിര്‍ദ്ദേശം നല്‍കുന്നു.വരുമാനം പ്രതീക്ഷിച്ച തോതിലായില്ലെന്ന് അവര്‍ വിലയിരുത്തി.

മൊത്തം മാര്‍ജിന്‍ 28.6 ശതമാനത്തിലേയ്ക്ക് താഴ്ന്നു. ഇതും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഇടിവാണ്.

X
Top