ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശവായ്പയ്ക്ക് നാല് ഏജന്‍സികളെ സമീപിച്ചതായി കെ-റെയില്‍

കോട്ടയം: സില്വര് ലൈന് പദ്ധതിയില് വിദേശവായ്പയ്ക്കുള്ള വഴിയടഞ്ഞിട്ടില്ലെന്ന് കെ-റെയില്. ജപ്പാന് ഇന്റര്നാഷണല് കോര്പ്പറേഷന് ഏജന്സി (ജെയ്ക്ക) അടക്കമുള്ള നാലു ഏജന്സികളില് നിന്ന് വായ്പയെടുക്കാനുള്ള അപേക്ഷ കേന്ദ്രധനമന്ത്രാലയത്തിനു മുമ്പിലാണെന്നും അവര് വ്യക്തമാക്കി.

റെയില്വേ ബോര്ഡില് നിന്ന് പദ്ധതിക്ക് അനുകൂലറിപ്പോര്ട്ട് നല്കിയാല് മാത്രമേ അപേക്ഷകളില് മന്ത്രാലയം തുടര് നടപടി എടുക്കൂവെന്നാണ് മനസ്സിലാകുന്നത്.

കഴിഞ്ഞദിവസം വിവരാവകാശനിയമപ്രകാരം കേന്ദ്രധനമന്ത്രാലയം നല്കിയ മറുപടിയില് ജെയ്ക്കയില് നിന്ന് സഹായം സ്വീകരിക്കാനുള്ള പദ്ധതിയില് നിന്ന് സില്വര്ലൈനിനെ ഒഴിവാക്കിയെന്ന് പറഞ്ഞിരുന്നു.

ജെയ്ക്കയില് നിന്നുമാത്രമായി സഹായധനം സ്വീകരിക്കാനുള്ള അപേക്ഷ നിലവിലില്ലെന്നത് ശരിയാണെന്ന് കെ-റെയില് പറഞ്ഞു. 2018-ല് ആദ്യം നല്കിയ അപേക്ഷ അവരുടെ നിര്ദേശപ്രകാരം പിന്വലിച്ചിരുന്നു.

വായ്പ ഒറ്റയ്ക്ക് നല്കാന് കഴിയില്ലെന്നും മറ്റ് ഏജന്സികളുടെ പിന്തുണതേടണമെന്നും അവര് പറഞ്ഞു. ഇതുപ്രകാരം എ.ഡി.ബി., എ.ഐ.ഐ.ബി., കെ.എഫ്.ഡബ്ല്യു. എന്നീ ഏജന്സികളില് നിന്നുകൂടി സഹായംതേടാന് തീരുമാനിച്ചു.

2021 ഏപ്രിലില് ജെയ്ക്കയെക്കൂടി ഉള്പ്പെടുത്തി അപേക്ഷനല്കിയെന്നും കെ-റെയില് വിശദീകരിക്കുന്നു.
വിദേശസഹായം സ്വീകരിക്കാന് അപേക്ഷ നല്കേണ്ടത് കേന്ദ്രധനമന്ത്രാലയത്തിനാണ്. അവര് അംഗീകരിക്കണം. ആ അംഗീകാരം ലഭിക്കാന് പദ്ധതിയില് മന്ത്രാലയം വിശദാംശം ശേഖരിക്കും. അനുമതികള് പരിശോധിക്കും. സില്വര് ലൈനിന്റെ കാര്യത്തില് റിപ്പോര്ട്ട് നല്കേണ്ടത് റെയില്വേ ബോര്ഡാണ്.

X
Top