ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ക്രെഡിറ്റ് കാർഡുകളിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ബാങ്കുകൾ

മീപ കാലത്തായി പല ബാങ്കുകളും ക്രെഡിറ്റ് കാർഡുകളിലെ ആനുകൂല്യങ്ങൾ വലിയ തോതിൽ കുറച്ചു കൊണ്ടു വരുന്ന പ്രവണതയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ, കൂപ്പണുകൾ, റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ എന്നിവയാണ് പലപ്പോഴും ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങൾ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ തോതിലുള്ള ഡിമാൻഡ് വർദ്ധിക്കാൻ കാരണമാകുന്നു.

ബാങ്കുകളും, ക്രെഡിറ്റ് കാർഡുകളും
ക്രെഡിറ്റ് കാർഡുകൾ കേവലം മുൻകൂട്ടി പണം ലഭ്യമാക്കുന്ന ഒരു മാർഗ്ഗം മാത്രമല്ല, ഷോപ്പിംഗ്, യാത്രകൾ, ഓൺലൈൻ പർച്ചേസുകൾ എന്നിവയിൽ അധിക ലാഭം നൽകുന്ന ഒരു ഓപ്ഷൻ കൂടിയായാണ് പരിഗണിക്കപ്പെടാറുള്ളത്.

വായ്പാ വിതരണത്തിൽ ദ്രുതഗതിയിലുള്ള വളർച്ച ലക്ഷ്യമിട്ട്, ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ക്രെഡിറ്റ് കാർഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ട്രെൻഡാണ് മുമ്പുണ്ടായിരുന്നത്. വിവിധ സ്ട്രാറ്റജികളിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിപ്പിക്കാൻ കാലങ്ങളായി കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടന്നിരുന്നത്.

മുൻകൂട്ടി അംഗീകാരം നൽകുന്ന പ്രീ-അപ്രൂവ്ഡ് കാർഡുകൾ, ആകർഷകമായ ഓഫറുകൾ, ഉപഭോക്താക്കളുടെ സാമ്പത്തിക അവസ്ഥ കണക്കിലെടുക്കാതെ അമിതമായി സ്വാധീനം ചെലുത്തുന്ന മാർക്കറ്റിംഗ് രീതി, നിർബന്ധപൂർവ്വം കാർഡുകൾ അടിച്ചേൽപ്പിക്കുന്ന ‘അഗ്രസീവ് പുഷിങ്’ തുടങ്ങിയ വഴികളിലൂടെയെല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗം ഉയർത്താനാണ് ശ്രമിച്ചു കൊണ്ടിരുന്നത്.

ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണി
ഇത്തരം തന്ത്രങ്ങൾ ഫലം കണ്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 18-20 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ ക്രെഡിറ്റ് കാർഡ് മേഖല വൻ കുതിപ്പാണ് നടത്തിയത്.

ഐ.എം.എ.ആർ.സി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2025-ൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണി 20.1 ബില്യൺ ഡോളറുകളുടേതാണ്. 2026 മുതൽ 2034 വരെയുള്ള കാലയളവിൽ 7.49% വാർഷിക വളർച്ചാ നിരക്ക് നിലനിർത്തിക്കൊണ്ട്, 2034-ഓടെ ഇത് 39.5 ബില്യൺ ഡോളറിലെത്തുമെന്നും കണക്കാക്കുന്നു.

മാറുന്ന പ്രവണത
അടുത്ത കാലത്തായി ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് മേഖലയിൽ വ്യത്യസ്തമായ ട്രെൻഡാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം, കാർഡ് നൽകുന്ന സ്ഥാപനങ്ങൾ റിവാർഡുകൾ, ക്യാഷ്ബാക്കുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വലിയ തോതിൽ വെട്ടിക്കുറച്ചിരിക്കുകയാണ്.

നേരത്തെ പല കാർഡുകളും വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്സസ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ലഭിക്കണമെങ്കിൽ നിശ്ചിത തുക കാർഡ് ഉപയോഗിച്ച് ചിലവാക്കിയിരിക്കണം (Minimum Spend Condition) എന്ന നിബന്ധന കൊണ്ടുവന്നിട്ടുണ്ട്.

മറ്റ് റിവാർഡുകളിലും ഓഫറുകളിലും ബാങ്കുകൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിവാർഡ് പോയിന്റുകളുടെ മൂല്യം കുറയുകയോ ആനുകൂല്യങ്ങൾ വെട്ടിച്ചുറയ്ക്കുകയോ ചെയ്യുന്നത് സ്ഥിരമായി സംഭവിക്കുന്നു.

ക്യാഷ്ബാക്ക് തുക പരിമിതപ്പെടുത്തുകയും അത് ലഭിക്കാൻ കൂടുതൽ നിബന്ധനകൾ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സൗജന്യ സേവനം നൽകുന്നത് കാർഡ് കമ്പനികളെ സംബന്ധിച്ച് വലിയ ബാധ്യതയായി മാറിയിരിക്കുന്നു.

ലോഞ്ച് സേവനങ്ങൾ ലഭ്യമാക്കിയിരുന്ന ഡ്രീം ഫോക്സ് 2025-ന്റെ രണ്ടാം പകുതിയോടെ ആഭ്യന്തര തലത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എയർപോർട്ടുകളിലേക്ക് നേരിട്ട് ലോഞ്ച് ആക്സിസ് നൽകാൻ ആരംഭിച്ചു. ഇതോടെ ബാങ്കുകൾക്ക് എയർപോർട്ടുകളുമായി നേരിട്ട് പങ്കാളിത്തത്തിൽ ഏർപ്പെടേണ്ടി വന്നു. ഇത് ബാങ്കുകളെ സംബന്ധിച്ച് കൂടുതൽ ചെലവേറിയ ഇടപാടായി മാറുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. വർദ്ധിച്ചുവരുന്ന വായ്പാ കുടിശ്ശികകളാണ് ഇതിൽ പ്രധാനം. ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ബാങ്കുകൾക്ക് തിരിച്ചടിയായി മാറുന്നുണ്ട്.

സുരക്ഷിതമല്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിഗത വായ്പകൾ വർദ്ധിച്ച സാഹചര്യത്തിൽ, ക്രെഡിറ്റ് കാർഡ് വായ്പകൾക്കായി ബാങ്കുകൾ കൂടുതൽ മൂലധനം മാറ്റിവെക്കണമെന്ന് 2023ൽ റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു.

ഇത്തരം അധിക ബാധ്യതകൾ വന്നതോടെ ക്രെഡിറ്റ് കാർഡുകളിൽ നൽകിയിരുന്ന റിവാർഡുകൾ വെട്ടിക്കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരായി. നിലവിൽ പ്രൈം കാർഡ് ഉപയോക്താക്കൾക്ക് കൂടുതൽ സൗജന്യങ്ങൾ നൽകി നേട്ടമുണ്ടാക്കാനും പല ബാങ്കുകളും ശ്രമിക്കുന്നു.

X
Top