ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ജോൺസൺ ആൻഡ് ജോൺസൺ 1117 കോടിയുടെ ലാഭം നേടി

മുംബൈ: കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ് & ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺന്റെ (ജെ ആൻഡ് ജെ) 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനം മുൻ വർഷത്തേക്കാൾ 49 ശതമാനം ഇടിഞ്ഞ് 2,911 കോടി രൂപയായി കുറഞ്ഞു. എന്നാൽ ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 9 ശതമാനം വർധിച്ച് 1,117 കോടി രൂപയായതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ ഡാറ്റ വ്യക്തമാകുന്നു.

2022 സാമ്പത്തിക വർഷത്തിലെ ജെ ആൻഡ് ജെയുടെ മൊത്തം ചെലവ് 2,463 കോടി രൂപയാണെന്ന് ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോം കൂട്ടിച്ചേർത്തു. ബേബി ഷാംപൂ, ബാൻഡ്-എയ്ഡ്, ലിസ്റ്ററിൻ മൗത്ത് വാഷുകൾ, സ്റ്റേഫ്രീ സാനിറ്ററി നാപ്കിനുകൾ, കുറിപ്പടി മരുന്നുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ.

പകർച്ചവ്യാധി മൂലമുണ്ടായ വിതരണ തടസ്സങ്ങളാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. അടുത്തിടെ ഇന്ത്യയിൽ ജെ ആൻഡ് ജെയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസ്സ് ഒരു പുതിയ സ്ഥാപനമായി വിഭജിക്കപ്പെട്ടിരുന്നു.

ഈ ആഴ്ച ആദ്യം, മഹാരാഷ്ട്ര എഫ്ഡി‌എ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.

X
Top