അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

മൊബൈൽ യൂണിറ്റുകളുമായി ജിയോ ബി

കൊച്ചി: ഫാക്ടറികളിലേക്കും ഹാർബറുകളിലേക്കും ഇന്ധനം അതിവേഗം എത്തിക്കുന്നതിനായി ജിയോ ബി പി പുതിയ സംവിധാനം ഒരുക്കുന്നു. മൊബൈൽ ഡിസ്പെൻസിംഗ് യൂണിറ്റുകളുടെ എറണാകുളത്തെ പദ്ധതിയുടെ ഉദ്ഘാടനം റിലയൻസ് ബി പി ഇന്ത്യ മൊബൈൽ ഫ്യുവലിംഗ് ദേശീയ മേധാവി കൃഷ്ണ പാണ്ഡ്യാല ഉദ്ഘാടനം ചെയ്തു. രണ്ട് യൂണിറ്റുകളാണ് ഇന്നലെ പ്രവർത്തനമാരംഭിച്ചത്. കൊച്ചി എംഎ പെട്രോളിയവുമായി സഹകരിച്ച് മൊബൈൽ ഡിസ്പെൻസിംഗ് യൂണിറ്റുകളിലൂടെ കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും ഫാക്ടറികളിലും ഡീസൽ എത്തിക്കാനാണ് ജിയോ ബി പി പദ്ധതിയിടുന്നത്.

ജിയോ ബി പിയിൽ നിന്നും ലഭിക്കുന്ന ഡീസൽ (ആക്ടീവ് ടെക്നോളജി സഹിതം) വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഇന്ധനക്ഷമത 4.3 ശതമാനം വരെ ഉയർത്തും. ജിയോ ബി പി സംസ്ഥാന മേധാവി ബിനോയ് ജോസഫ്, കേരള സെയിൽസ് ആൻഡ് ഓപ്പറേഷൻ മാനേജർ ഹാരൂൺ അഹമ്മദ്, റീജിയണൽ സെയിൽസ് ഓഫീസർ അരുൺ, എംഎ പെട്രോളിയം ജനറൽ മാനേജർ കെഎം ഹംസ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

X
Top