പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

സ്‌പേസ് ഡോക്കിങ് പരീക്ഷണം ആവർത്തിക്കുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: സ്പേഡെക്സ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം.

സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്.

‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ നടത്തും.

ഡോക്കിങ്ങിലെ കൃത്യത ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എത്രമാത്രം കൃത്യതയോടെ ഡോക്കിങ് നടത്താമെന്നും ഈ പ്രക്രിയ എത്രമാത്രം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും വിലയിരുത്തും. പരീക്ഷണങ്ങൾക്ക് ഇന്ധന ഉപഭോഗം തടസമാകില്ല’ -എം. ശങ്കരൻ വ്യക്തമാക്കി.

ഡിസംബർ 30ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എല്‍.വി സി60 റോക്കറ്റിൽ വിക്ഷേപിച്ച സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിങ് ജനുവരി 16നാണ് വിജയകരമായി പൂർത്തിയാക്കിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളെ ഡോക്കിങ്ങിലൂടെയാണ് കൂട്ടിയോജിപ്പിച്ചത്.

വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടു വന്ന ശേഷമാണ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത്. ഇന്‍റർനാഷണൽ ഡോക്കിങ് സിസ്റ്റം സ്റ്റാൻഡേർഡ് ഉൾപ്പെടെ അന്തർ ദേശീയ മാനദണ്ഡം പ്രകാരം വിന്യസിച്ച പെറ്റൽ അധിഷ്ഠിത ഡോക്കിങ് സിസ്റ്റം ആണ് ഡോക്കിങ്ങിനായി ഐ.എസ്.ആർ.ഒ ഉപയോഗിച്ചത്.

ഡോക്കിങ് പൂർത്തിയാക്കിയ ഇരു ഉപഗ്രഹങ്ങളും തമ്മിലെ ഊർജ കൈമാറ്റം സംബന്ധിച്ച് ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയാണ്. കൂട്ടിച്ചേർത്ത ശേഷം തടസമില്ലാതെ ഉപഗ്രഹങ്ങൾ ഒറ്റ പേലോഡായി പ്രവർത്തിക്കുകയും അൺഡോക്കിങ്ങിന് ശേഷം ഇവ പൂർവസ്ഥിതിയിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

അൺഡോക്കിങ്ങിന് ശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.

2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടുവെപ്പായാണ് ഐ.എസ്.ആര്‍.ഒയുടെ സ്പെയ്ഡെക്സ് വിക്ഷേപണം.

X
Top