ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇഷ, ആകാശ്, അനന്ത് അംബാനിമാരുടെ നിയമനത്തിന് അംഗീകാരം

മുംബൈ: മുകേഷ് അംബാനിയുടെ മക്കളായ ഇഷ, അകാശ്, അനന്ത് എന്നിവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സായി നിയമിക്കാനുള്ള തീരുമാനത്തെ ഓഹരിയുടമകള്‍ അംഗീകരിച്ചു.

കമ്പനി ഇന്നലെ (ഒക്ടോബര്‍ 27) സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടാണു നിയമനത്തിന് അംഗീകാരം ലഭിച്ച വാര്‍ത്ത പുറത്തുവന്നത്.

ഇഷ അംബാനിയുടെ നിയമനത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ 98.21 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആകാശ് അംബാനിക്ക് 98.06 ശതമാനവും അനന്ത് അംബാനിക്ക് 92.75 ശതമാനം വോട്ടും ലഭിച്ചു.

മുകേഷ് അംബാനിയുടെ മൂത്ത മകനാണ് 32-കാരനായ ആകാശ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ബോര്‍ഡ് ചെയര്‍മാനാണ് ആകാശ്. 32-കാരിയായ ഇഷ റിലയന്‍സ് റീട്ടെയ്‌ലിന്റെ ചുമതലയാണു വഹിക്കുന്നത്.

ഇഷയും, ആകാശും ഇരട്ടകളാണ്. മുകേഷ് അംബാനിയുടെ ഇളയ മകനും 28-കാരനുമായ അനന്ത്, ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെയും റിലയന്‍സ് ന്യൂ എനര്‍ജി, ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെയും ബോര്‍ഡ് ഡയറക്ടറാണ്.

X
Top