Alt Image
സിംഗൂരിലേക്ക് വൻ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ് ◆ പുരപ്പുറ സോളാർ പദ്ധതി: നെറ്റ് മീറ്ററിങ് ചാർജിനും വലിയ പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജിനും നിർദേശം ◆ സ്വര്‍ണ ഇറക്കുമതിച്ചെലവ് പകുതിയോളം കുറഞ്ഞേക്കും; തീരുവ വര്‍ധന ഫലം കാണുന്നതായി കേന്ദ്രം ◆ തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ ◆ നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാൻ 11,000 കോടിയുടെ പദ്ധതി ◆

കടുത്ത സാമ്പത്തിക പ്രതിസന്ധി: അടച്ചുപൂട്ടൽ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ.

അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകാത്തതിനാൽ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്.

ക്ലബ്ബ് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം.താരങ്ങൾക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലതാരങ്ങളുടെയും കരാർ പുതുക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.

ചെന്നൈയിൻ എഫ്സി, ഒഡിഷ എഫ് സി തുടങ്ങിയ ക്ലബ്ബുകളും അടച്ചുപൂട്ടൽ വക്കിലാണ്.

X
Top