മുംബൈ: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 308 കോടി രൂപയുടെ ലാഭം നേടി.
മുന്‍ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 232 കോടി രൂപയേക്കാള്‍ 33.3 ശതമാനമാണ് ലാഭത്തിലുണ്ടായ വളര്‍ച്ച. ഇക്കാലയളവില്‍ വരുമാനം 11.8 ശതമാനം ഉയര്‍ന്ന് 1,120.5 കോടി രൂപയായി. 2023 ജൂണിലിത് 1,002 കോടി രൂപയായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ലാഭം 284.18 കോടി രൂപയും വരുമാനം 1,154.8 കോടി രൂപയുമായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി ഓഹരിയൊന്ന് 4 രൂപ ലാഭവിഹിതവും ഐ.ആര്‍.സി.ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയുടെ പലിശയ്ക്കും നികുതിക്കും മറ്റും മുമ്പുള്ള ലാഭം (EBITDA) 30 ശതമാനം വര്‍ധിച്ച് 428.55 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ 33 ശതമാനത്തില്‍ നിന്ന് 38.3 ശതമാനമായി.
മൊത്തം വരുമാനത്തില്‍ ടിക്കറ്റ് വരുമാനത്തിന്റെ സംഭാവന മുന്‍ വര്‍ഷത്തെ 29 ശതമാനത്തില്‍ നിന്ന് 28.5 ശതമാനമായി കുറഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലും കമ്പനി സേവനം നല്‍കി വരുന്നു.
ലക്ഷ്വറി ട്രെയിന്‍ സര്‍വീസുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ഹോളിഡേ പാക്കേജുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്.