പനാജി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ (ഡിജിഎഫ്ടി) ഉദ്യോഗസ്ഥരെ ‘ഇന്‍വെസ്റ്റ് ഇന്ത്യ’ യിലേയ്ക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഇതുവഴി കയറ്റുമതിയും നിക്ഷേപവും പ്രോത്സാഹിപ്പിക്കപ്പെടും. നിക്ഷേപ സൗഹൃദ സംവിധാനം രൂപപ്പെടുത്തുന്ന ഏജന്‍സിയാണ് ‘ഇന്‍വെസ്റ്റ് ഇന്ത്യ.’
ഡിജിഎഫ്ടി പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കാനും ഉദ്ദേശിക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തവേയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശ നിക്ഷേപകരെ സഹായിക്കുന്നതിനായി രൂപം കൊണ്ട ഇന്‍വെസ്റ്റ് ഇന്ത്യ ഇപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ക്കും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വ്യാപാരം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ഗോവ, ഗുജറാത്ത്, ഹൈദരാബാദ് (തെലങ്കാന), ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫാര്‍മ വ്യവസായങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. മാത്രമല്ല ഗോവയില്‍ വിനോദ വ്യവസായം വളര്‍ത്താനുള്ള നടപടികളും സ്വീകരിക്കുന്നു.
സിനിമ,ഫാര്‍മ,ടൂറിസം ഹബ്ബാക്കി ഗോവയെ മാറ്റുകയാണ് ഉദ്ദേശം.