സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഇൻ്റർനെറ്റിന് ഇനി നാലിരട്ടി വേഗം കൂടും; കടലിനടിയിലെ കേബിൾ വിന്യാസത്തിന് വൻതുക മുടക്കാൻ മിത്തലും അംബാനിയും

ൻ്റർനെറ്റ് സ്പീഡ് കൂടും. സബ്മറെെൻ കേബിൾ കണക്ടിവിറ്റി വർധിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മി മിത്തലും, മുകേഷ് അംബാനിയും. അംബാനിയുടെ റിലയൻസ് ജിയോയുടെയും മിത്തലിൻ്റെ ഭാരതി എയർടെല്ലിൻ്റെയും സ്വപ്ന പദ്ധതിയാണിത്.

ഇൻ്റർനെറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല കണക്റ്റിവിറ്റിയിൽ പുതിയ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനും സബ്മറൈൻ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയാകും.

ആഗോള ഇൻ്റർനെറ്റ് ലാൻഡ്‌സ്‌കേപ്പിനെ തന്നെ പുനർനിർവചിക്കാൻ കഴിയുന്ന ഒരു നീക്കമാണിത്. നിലവിൽ ഈ രംഗത്തെ പദ്ധതികളിൽ നിക്ഷേപം വർധിപ്പിക്കുകയാണ് ജിയോയും എയർടെലും.

ഇന്ത്യയെ ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ മുൻനിരയിൽ എത്തിക്കാനാകുമെന്ന് കരുതുന്ന നിക്ഷേപങ്ങൾ ആണിത്. പദ്ധതിയിലൂടെ സമുദ്രത്തിനടിയിൽ അതിവേഗ ഡാറ്റാ ഇടനാഴികളോട് സാമ്യമുള്ള സബ് സീ കേബിളുകൾ സ്ഥാപിച്ച് കൊണ്ടാണ് കൂടുതൽ മെച്ചപ്പെട്ട കണക്ടിവിറ്റി ഉറപ്പാക്കുന്നത്.

ഇതിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഇൻ്റർനെറ്റ് വേഗതയും കണക്റ്റിവിറ്റിയും വർധിപ്പിക്കാൻ ആകുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറിനും മാർച്ചിനും ഇടയിൽ നെറ്റ്‌വർക്ക് സജ്ജമാകുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ ഡാറ്റ സ്പീഡിനേക്കാൾ നാലിരട്ടി വേഗത്തിൽ വേഗമേറിയ ഡാറ്റ നൽകാനാകുമെന്നതാണ് പ്രത്യേകത. എന്നാൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമൊന്നും അല്ല ഇത്.

മൂന്ന് പ്രധാന പദ്ധതികൾ
ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് , ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് എന്നിങ്ങനെ മൂന്ന് പ്രധാന പ്രോജക്ടുകളാണ് ഈ രംഗത്തുള്ളത്. ഇതിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സബ്മറൈൻ കേബിൾ സിസ്റ്റം ആഫ്രിക്ക സബ് സീ കേബിൾ സിസ്റ്റമാണ്.

ആഫ്രിക്കൻ രാജ്യങ്ങളെയും ഏഷ്യൻ യൂറോപ്പ്യൻ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സബ്സീ കേബിൾ സിസ്റ്റം ആണിത്. 45,000 കിലോമീറ്റർ ആണ് നീളം.സെക്കൻഡിൽ 180 ടെറാബിറ്റ് (tbps) വരെയാണ് വേഗം.

എയർടെല്ലിൽ നിന്നും മെറ്റയിൽ നിന്നുമുള്ള നിക്ഷേപങ്ങൾ എത്തുന്നതോടെ, 33 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റിയാണ് 2ആഫ്രിക്ക പേൾസ് ലക്ഷ്യമിടുന്നത്. ഈ ആഗോള ശൃംഖലയിൽ എയർടെല്ലിൻ്റെ മുംബൈ ലാൻഡിംഗ് സ്റ്റേഷന് പ്രാധാന്യം ലഭിക്കും.

അതേസമയം മറ്റ് പ്രധാന സബ്സീ കേബിൾ സംവിധാനങ്ങളിൽ ജിയോ നിക്ഷേപം നടത്തുന്നുണ്ട്. നിലവിൽ 200 ടെറാബിറ്റ് ശേഷിയുള്ള ഐഇഎക്സ് നെറ്റ്‌വർക്ക് മുംബൈ മുതൽ പേർഷ്യൻ ഗൾഫ് വഴി യൂറോപ്പ് വരെ 9,775 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിപ്പിക്കുന്നത് അംബാനിക്ക് നേട്ടമാകും.

മറ്റൊരു പ്രധാന കേബിൾ ശൃംഖലയായ ഐയുഎക്സ്, മുംബൈയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് 16,000 കിലോമീറ്റർ വരെ വ്യാപിപ്പിക്കും.

X
Top