ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് താത്ക്കാലിക ഓഫീസ്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താത്ക്കാലിക ഓഫീസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്ത് അഭിമാനമായ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.
മന്ത്രി വീണാ ജോര്‍ജ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചറും ഒപ്പമുണ്ടായിരുന്നു.

X
Top