Alt Image
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രിഅതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരുമെന്ന് ബജറ്റ് പ്രഖ്യാപനം; തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടുമെന്ന് മന്ത്രികേരളം ടേക്ക് ഓഫിന് തയ്യാറെന്ന് സംസ്ഥാന ബജറ്റ്വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രികെഎസ്ആര്‍ടിസിക്ക് ബജറ്റിൽ 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം

വാഷിങ്ടൺ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. റീല്‍സിന്‍റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി ഉയര്‍ത്തിയതാണ് പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും കൊണ്ടുവന്നിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതില്‍ മാറ്റം വരികയാണ്.

മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ ഇനി മുതല്‍ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്.

അമേരിക്കയിൽ ടിക്‌ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് റീല്‍സ് വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് എന്നാണ് മോസ്സെരി പറഞ്ഞത്.

എന്നാല്‍ അപ്പോഴും ടിക്‌ടോക്കിന് ഭീഷണിയുയര്‍ത്താന്‍ ഇന്‍സ്റ്റഗ്രാമിനാവില്ല. 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ ടിക്‌ടോക് അനുവദിക്കുന്നുണ്ട്.

അതേസമയം അമേരിക്കയിൽ പ്രാബല്യത്തില്‍ വരാനിരുന്ന ടിക്‌ടോക് നിരോധനം സ്ഥാനമേറ്റയുടന്‍ മരവിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ് വ്യക്തമാക്കിയിരുന്നു. കാലാവധി പൂര്‍ത്തിയാക്കിയ ജോ ബൈഡന്‍ സര്‍ക്കാരാണ് ടിക്‌ടോക്കിന് മേല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

നിരോധനം ഒഴിവാകുന്നതോടെ ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും അമേരിക്കൻ കമ്പനി ഏറ്റെടുക്കാനും സാധ്യത ഏറെയാണ്. നിരോധനം നീക്കുന്നതിന് ടിക്‌ടോക് ട്രംപിന് നന്ദിയറിയിച്ചു.

ചൈനീസ് കമ്പനിയായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ളതിനാല്‍ ദേശീയ സുരക്ഷ മുൻനിർത്തിയാണ് ടിക്‌ടോക് രാജ്യത്ത് നിരോധിക്കാന്‍ അമേരിക്കന്‍ സർക്കാർ തീരുമാനിച്ചത്.

X
Top