കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

യുഎസ് ആസ്ഥാനമായുള്ള ദി ഹൗസ് ഫണ്ടിൽ 10 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഇൻഫോസിസ്

ഡൽഹി: യുഎസിൽ നിന്നുള്ള വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടായ ദി ഹൗസ് ഫണ്ട് III എൽപിയിൽ 10 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറെടുത്ത് ഐടി പ്രമുഖരായ ഇൻഫോസിസ്. 2022 ജൂലൈ 30-നകം നിക്ഷേപം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. ഫണ്ട് വലുപ്പത്തിന്റെ 20% കവിയാത്ത ഒരു ന്യൂനപക്ഷ നിക്ഷേപമാണിതെന്ന് കമ്പനി കൂട്ടിച്ചേർത്തു. എഐ ടെക്‌നോളജിയും ആപ്ലിക്കേഷനും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇന്റലിജന്റ് ഉൽപ്പന്നങ്ങൾ, സുരക്ഷ, ബിസിനസ്സ് പരിവർത്തനം എന്നിവയ്ക്കായി ക്ലയന്റുകളിലുടനീളം വർദ്ധിച്ചുവരുന്ന ഉപയോഗം കമ്പനിക്ക് നേട്ടമാണെന്നും ഇൻഫോസിസ് പറഞ്ഞു.

എഐയിൽ കേന്ദ്രീകരിച്ചുള്ള യുസിബിയുടെ ഇക്കോസിസ്റ്റത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന യുഎസ്സിലെ ബെർക്ക്‌ലിയിൽ നിന്നുള്ള ഒരു പ്രീ-സീഡും പ്രാരംഭ-ഘട്ട വിസി ഫണ്ടുമാണ് ദി ഹൗസ് ഫണ്ട്. എഐ അടിസ്ഥാന സാങ്കേതികവിദ്യയായതിനാൽ, നിക്ഷേപത്തിന്റെ മേഖലകളിൽ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ, എസ്എഎഎസ്, ക്ലൗഡ്, നെറ്റ്‌വർക്ക്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഡീപ് എംഎൽ ടൂളുകൾ/പ്ലാറ്റ്‌ഫോമുകൾ, റോബോട്ടിക്‌സ്, ക്വാണ്ടം, ബ്ലോക്ക്ചെയിൻ എന്നിവ ഉൾപ്പെടുന്നു.

ഡിജിറ്റൽ സേവനങ്ങളിലെയും കൺസൾട്ടിങ്ങിലെയും ആഗോള നേതാവാണ് ഇൻഫോസിസ്. 

X
Top