ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

വ്യാവസായിക ഉത്പാദനം മെച്ചപ്പെടുന്നു

കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം നവംബറില്‍ ആറ് മാസത്തെ ഉയർന്ന തലമായ 5.2 ശതമാനത്തിലെത്തി. കണ്‍സ്യൂമർ ഡ്യൂറബിള്‍സ്, കാപ്പിറ്റല്‍ ഗുഡ്‌സ് എന്നിവയുടെ ഉത്പാദനത്തിലെ ഉണർവാണ് ആശ്വാസമായത്.

മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 17 ശതമാനം വിഹിതമുള്ള മാനുഫാക്ചറിംഗ് രംഗത്ത് 5.8 ശതമാനം വളർച്ചയുണ്ടായി. വൈദ്യുതിയില്‍ 4.4 ശതമാനവും ഖനന രംഗത്ത് 1.9 ശതമാനവും വളർച്ച നേടി.

ഗ്യഹോപകരണങ്ങളും വാഹനങ്ങളും അടങ്ങുന്ന കണ്‍സ്യൂമർ ഡ്യൂറബിള്‍സ് രംഗത്ത് 13.1 ശതമാനം ഉത്പാദന വർദ്ധനയുണ്ടായി. മാനുഫാക്ചറിംഗ് പ്ളാന്റ്‌സ്, മെഷീനറി എന്നിവ അടങ്ങിയ കാപ്പിറ്റല്‍ ഗുഡ്‌സ് എന്നിവയിലെ ഉത്പാദന വളർച്ച ഒൻപത് ശതമാനമാണ്.

ഏപ്രില്‍ മുതല്‍ നവംബർ വരെയുള്ള എട്ട് മാസത്തില്‍ വ്യാവസായിക ഉത്പാദന സൂചികയില്‍ 4.1 ശതമാനം വളർച്ചയുണ്ടായി.

നവംബർ, ഡിസംബർ കാലയളവിലെ ഉത്സവ ഉപഭോഗം മെച്ചപ്പെട്ടതാണ് വ്യാവസായിക ഉത്പാദനം കൂടാൻ സഹായിച്ചത്.

X
Top