എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

അറ്റാദായത്തിൽ ഇടിവ് നേരിട്ട് ഇൻഡസ്ഇൻഡ് ബാങ്ക്

മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്ക് 2,328.9 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. 2023-24 മാർച്ച് പാദത്തിൽ ബാങ്കിന് 2,349.15 കോടി രൂപയുടെ ഏകീകൃത അറ്റാദായം ഉണ്ടായിരുന്നു.

2024 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ 12,199 കോടി രൂപയിൽ നിന്ന് ഈ പാദത്തിലെ ബാങ്കിന്റെ പലിശ വരുമാനം 13 ശതമാനം കുറഞ്ഞ് 10,634 കോടി രൂപയായി.

2024-25 സാമ്പത്തിക വർഷത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം 71 ശതമാനം ഇടിഞ്ഞ്‌ 2,576 കോടി രൂപയായി.

2024 സാമ്പത്തിക വർഷത്തിൽ ബാങ്കിന് 8,977 കോടി രൂപയുടെ അറ്റാദായം ലഭിച്ചിരുന്നു.

X
Top