വികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രംപ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർവിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ

മാറ്റമില്ലാതെ വിപണി, നിഫ്റ്റി 18500 ലെവലില്‍

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 29.76 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 62458.30 ലെവലിലും നിഫ്റ്റി 12.90 പോയിന്റ് അഥവാ 0.07 ശതമാനം മാത്രം ഉയര്‍ന്ന് 18500.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2080 ഓഹരികള്‍ മുന്നേറുമ്പോള്‍ 829 ഓഹരിവിലകള്‍ തിരിച്ചടി നേരിടുന്നു.

114 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍,കോടക് മഹീന്ദ്ര,ടെക് മഹീന്ദ്ര,അള്‍ട്രാടെക് സിമന്റ്,ടൈറ്റന്‍ എന്നിവയാണ് മുന്നേറുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഇന്‍ഫോസിസ്,സണ്‍ഫാര്‍മ,എച്ച്ഡിഎഫ്‌സി,ടിസിഎസ് നഷ്ടം നേരിട്ടു.

മേഖലകളില്‍ റിയാലിറ്റി 1 ശതമാനം നേട്ടമുണ്ടാക്കുമ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ഫാര്‍മ,ഐടി എന്നിവയാണ് ഇടിവ് നേരിടുന്നത്.ബിഎസ്ഇ മിഡ്ക്യാപ് 0.38 ശതമാനവും സ്‌മോള്‍ക്യാപ് 0.67 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

X
Top