ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റെക്കോര്‍ഡ് നിലവാരത്തിനപ്പുറം തുടരാന്‍ സൂചികകള്‍ക്കാകില്ല – വിദഗ്ധര്‍

മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂചികകള്‍ക്ക് തീപിടിച്ചിരുന്നു,മേത്ത ഇക്വിറ്റീസ് സീനിയര്‍ വിപി (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. ബുള്ളുകള്‍ക്ക് ഇടമുണ്ട് എന്ന് വെളിപെടുത്തന്നതാണ് നിഫ്റ്റിയുടെ വീണ്ടെടുപ്പ്. അതേസമയം വിപണി തണുത്തതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വിലയിരുത്തി.

നില ബുള്ളിഷല്ല. റെക്കോര്‍ഡ് ഉയരം ഭേദിച്ച ശേഷം വേഗത കുറഞ്ഞു. ആഗോളതലത്തിലും സാഹചര്യങ്ങള്‍ മോശമാണെന്ന് വിജയകുമാര്‍ പറയുന്നു.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം ആശങ്കയുടെ മതില്‍ തീര്‍ക്കുമ്പോള്‍ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ദ്ധന ഘട്ടത്തിലാണ്. ഇസിബി, സ്വിസ് നാഷണല്‍ ബാങ്ക് എന്നിവ 25 ബിപിഎസും ബാങ്ക് ഓഫ് ഇംഗ്ലണ്ട് 50 ബിപിഎസും നിരക്ക് വര്‍ദ്ധിപ്പിച്ചു. ഫെഡ് റിസര്‍വ് ജൂലൈയില്‍ വര്‍ദ്ധിപ്പിക്കാനിരിക്കയാണ്.

പണപ്പെരുപ്പം ലക്ഷ്യമായ 2 ശതമാനത്തിലെത്താന്‍ സമയമെടുക്കുമെന്നും പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ കോണ്‍ഗ്രഷണല്‍ സാക്ഷ്യപ്പെടുത്തലില്‍ പറഞ്ഞിരുന്നു. ഈ കാരണങ്ങള്‍കൊണ്ടുതന്നെ റെക്കോര്‍ഡ് നിലവാരത്തിനപ്പുറം നിഫ്റ്റിയും സെന്‍സെക്‌സും റാലി നിലനിര്‍ത്തില്ല.

നിക്ഷേപകര്‍ ജാഗ്രതപാലിക്കണമെന്ന് വിജയകുമാര്‍ ഉപദേശിച്ചു. വാഹനം, റിയാലിറ്റി,ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങി ചാക്രികമായി ഉയരുന്ന ഓഹരികളില്‍ അതേസമയം ശ്രദ്ധകേന്ദ്രീകരിക്കാം.

X
Top