
മുംബൈ: തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 130.18 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന സെന്‍സെക്‌സ് 59462.78 ലെവലിലും 39.20 അഥവാ 0.22 ശതമാനം നേട്ടത്തില്‍ നിഫ്റ്റി 17698.20 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1771 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1531 ഓഹരികള്‍ ഇടിവ് നേരിട്ടു.
142 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, യുപിഎല്‍, പവര്‍ഗ്രിഡ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ഡിവിസ് ലാബ്, അപ്പോളോ ഹോസ്പിറ്റല്‍, ഇന്‍ഫോസിസ്, മാരുതി സുസുക്കി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവ നഷ്ടം വരുത്തി.
എണ്ണ വാതകം 2.5 ശതമാനവും മെറ്റല്‍, പവര്‍ എന്നിവ 1.5 ശതമാനം വീതവും ഉയര്‍ന്നു. എന്നാല്‍ ഫാര്‍മ സൂചിക 1 ശതമാനവും വിവര സാങ്കേതിക മേഖലയിലെ ഓഹരികള്‍ 0.76 ശതമാനവും നഷ്ടം വരിച്ചു. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി.
വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഡോളര്‍ സൂചികയിലെ ഇടിവുമാണ് വിപണിയെ ഉയര്‍ത്തിയത്. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. സിഡ്‌നി സ്എഎസ്എക്‌സ്, ആംസ്റ്റര്‍ഡാം എഇഎക്‌സ്, ഷാങ്ഗായി, എസ്സെഡ്എസ്ഇ എന്നിവ ഒഴിച്ചുള്ള സൂചികകള്‍ നേട്ടത്തിലായി.






