100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ: അക്ഷോഭ്യമായി യുഎസിലെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റുകള്‍

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ നടപടി അമേരിക്കയിലെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റുകളുടെ പ്രകടനത്തെ വലിയ തോതില്‍ ബാധിച്ചില്ല.

ഐഷെയേഴ്‌സ് എംഎസ്സിഐ ഇന്ത്യ ഇടിഎഫ് പ്രഖ്യാപനത്തിന് ശേഷം ഒരു ശതമാനം ഇടിഞ്ഞെങ്കിലും പിന്നീട് ഭാഗികമായി വീണ്ടെടുത്തു. 0.3 ശതമാനം കുറവോടെയാണ് സൂചിക ക്ലോസ് ചെയ്തത്.

ഇന്ത്യന്‍ ഓഹരികളിലെ യുഎസ് നിക്ഷേപകരുടെ മനോഭാവമളക്കുന്ന പ്രധാന സൂചകമാണ് ഐഷെയേഴ്‌സ് എംഎസ്്‌സിഐ ഇന്ത്യ ഇടിഎഫ് (ഐഎന്‍ഡിഎ).

അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്‌സുകള്‍ സമ്മിശ്ര പ്രകടനമാണ് യുഎസ് എക്‌സ്‌ചേഞ്ചുകളില്‍ നടത്തിയത്. ഡബ്ല്ുഎന്‍എസ് ഹോള്‍ഡിംഗ് സ്ഥിരതയോടെ ക്ലോസ് ചെയ്തപ്പോള്‍ സിഫി ടെക് 28.5 ശതമാനം വര്‍ദ്ധനവും റോഡ്‌സെന്‍ 1.7 ശതമാനം വര്‍ദ്ധനവും യാത്ര ഓണ്‍ലൈന്‍ 0.44 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി.

ഇന്‍ഫോസിസ് 0.8 ശതമാനം ഇടിവും വിപ്രോ 1.68 ശതമാനം ഇടിവും ഡോ. റെഡ്ഡീസ് 2.5 ശതമാനം ഇടിവും നേരിട്ടു. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക് 0.2 ശതമാനം വര്‍ദ്ധനവും ഐസിഐസിഐ ബാങ്ക് 0.43 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി.

X
Top