ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമാവും: ലോകബാങ്ക്

ന്യൂഡൽഹി: ആഗോള പ്രതിസന്ധിക്കിടയിലും 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനം ആയിരിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നു.

ഇന്ത്യയിലെ സേവന മേഖല 7.4 ശതമാനം വളർച്ചയോടെ ശക്തമായി തുടരുമെന്നും ലോകബാങ്ക് അതിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാമ്പത്തിക വർഷത്തിൽ നിക്ഷേപ വളർച്ച 8.9 ശതമാനത്തിൽ ശക്തമായി തുടരുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വർഷത്തിൽ 7.2 ശതമാനം നിരക്കിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്ന ഒന്നായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിലെ 13.3 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ബാങ്ക് വായ്പ വളർച്ച 15.8 ശതമാനം ആയി ഉയർന്നിട്ടുണ്ട്.

കൂടാതെ, ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറയുമെന്നും റിപ്പോർട്ട്‌ പ്രവചിക്കുന്നു. പൊതു കടം ജിഡിപിയുടെ 83 ശതമാനത്തിൽ സ്ഥിരത കൈവരിക്കും. കറന്റ്‌ അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.4 ശതമാനമായി കുറയുമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷ്യ വിലകൾ സാധാരണ നിലയിലാവുകയും സർക്കാർ നടപടികൾ പ്രധാന ചരക്കുകളുടെ വിതരണം വർധിപ്പിക്കുകയും ചെയ്യുന്നതോടെ പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്‌ വിലയിരുത്തുന്നു.

കൂടാതെ, ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ തോത് വർധിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

X
Top