ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ചയും നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 238.76 പോയിന്റ് അഥവാ 0.41 ശതമാനം ഉയരത്തില്‍ 58589.29 പോയിന്റിലും നിഫ്റ്റി 79.30 പോയിന്റ് അഥവാ 0.42 ശതമാനം നേട്ടത്തില്‍ 17461.50 ലെവലിലുമാണ് ട്രേഡ് ചെയ്യുന്നത്. 2004 ഓഹരികള്‍ മുന്നേറുമ്പോള്‍ 761 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

107 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ശ്രീ സിമന്റ്‌സ്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഒഎന്‍ജിസി, ഡിവിസ് ലാബ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുന്നു.

സെന്‍സെക്‌സില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി എന്നി ഉയര്‍ച്ചയിലും റിലയന്‍സ്, എസ്ബിഐ, ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി എന്നിവ തകര്‍ച്ചയിലുമാണ്. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഐടി, മെറ്റല്‍ സൂചികകളാണ് മുന്നേറുന്നത്. ഒരു ശതമാനം വീതം ഉയര്‍ച്ചയാണ് ഇരു മേഖലകളും കൈവരിച്ചത്.

അതേസമയം റിയല്‍റ്റി സൂചിക ഒരു ശതമാനം താഴെയാണ്.

X
Top