ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

തകര്‍ച്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ എട്ടു സെഷനുകളിലെ നേട്ടത്തിനു ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 651.85 പോയിന്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 59,646.15 ലും നിഫ്റ്റി 198 പോയിന്റ് അഥവാ 1.10 ശതമാനം കുറവ് വരുത്തി 17,758 ലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1387ഓഹരികള്‍ മുന്നേറിയപ്പോള്‍ 1927 ഓഹരികള്‍ തകര്‍ച്ച വരിച്ചു.

122 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. അതേസമം അദാനി പോര്‍ട്ട്‌സ്, എല്‍ ആന്റ് ടി, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവ ഉയര്‍ച്ച രേഖപ്പെടുത്തി.

മൂലധന ചരക്കുകള്‍, ഊര്‍ജ്ജം എന്നിവ ഒഴികെയുള്ള മേഖലകള്‍ തിരിച്ചടി നേരിട്ടവയില്‍ പെടുന്നു. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ 1 ശതമാനം വീതം ദുര്‍ബലമാകുന്നതിനും വെള്ളിയാഴ്ച സാക്ഷിയായി. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധവിന് മുന്നോടിയായി ആഗോള സൂചികകള്‍ കൂപ്പുകുത്തിയപ്പോള്‍ ആഭ്യന്തര വിപണികള്‍ പിന്തുടര്‍ന്നുവെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

സാഹചര്യങ്ങള്‍ മോശമായതോടെ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തി. ഡോളര്‍ ശക്തിപ്പെട്ടതും വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായതും വിപണിയെ തളര്‍ത്തി. സ്വിസ്, തായ് വാന്‍, ഹോങ്കോങ് ഒഴിച്ചുള്ള യൂറോപ്യന്‍, ഏഷ്യന്‍ സൂചികകള്‍ ഇന്ന് നഷ്ടത്തിലാണുള്ളത്.

X
Top