സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

നാസയുടെ പരിശീലനത്തിൽ ഇസ്‌റോ യാത്രികൻ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്

ന്യൂഡൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യയുടെ ദൗത്യത്തെ സഹായിക്കാൻ യുഎസ് ബഹിരാകാശ ഏജൻസി നാസ. ഇന്ത്യ–യുഎസ് സഹകരണത്തിന്റെ ഭാഗമായാണു നടപടി.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഐഎസ്ആർഒ (ഇസ്‌റോ) യാത്രികനെ പരിശീലിപ്പിക്കാൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുന്നതായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

‘‘കഴിഞ്ഞ വർഷത്തെ ഇന്ത്യാ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ, മാനവികതയുടെ പ്രയോജനത്തിനായി, ക്രിട്ടിക്കൽ ആന്റ് എമർജിങ് ടെക്‌നോളജിയിൽ യുഎസ്–ഇന്ത്യ സംരംഭം നാസ തുടരുകയാണ്.

ബഹിരാകാശ സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രോയുടെ ബഹിരാകാശ യാത്രികനെ ബഹിരാകാശ നിലയത്തിൽ എത്തിക്കാനുള്ള സംയുക്ത ശ്രമമാണിത്.

ഇത്തരം ശ്രമങ്ങൾ ഭാവിയിലെ ബഹിരാകാശ യാത്രയെ ശക്തിപ്പെടുത്തുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും’’– എക്സിൽ നെൽസൺ കുറിച്ചു. നാസ ജോൺസൺ സ്‌പേസ് സെന്ററിലാണ് ഇസ്‌റോ യാത്രികർക്കു വിപുലമായ പരിശീലനം നൽകുക.

ബഹിരാകാശ യാത്രികർക്കു നൂതന പരിശീലനം ആരംഭിക്കുന്നതിനെപ്പറ്റി ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും ജെയ്ക് സള്ളിവനും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണു നാസയുടെ ഭാഗത്തുനിന്നു പരാമർശമുണ്ടായത്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുമായി അത്യാധുനിക ഉപഗ്രഹമായ നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR) വിക്ഷേപിക്കാനും നടപടിയായി.

ഓരോ 12 ദിവസത്തിലും 2 തവണ ഭൂമിയുടെ ഉപരിതല മാപ്പ് പകർത്തുന്ന ഉപഗ്രഹമാണു തയാറാക്കുന്നത്.

X
Top