ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

എംഎസ്‌സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ

ന്യൂഡല്‍ഹി: രണ്ടാം പാദത്തിലെ കുത്തനെയുള്ള ഉയര്‍ച്ച എംഎസ്‌സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍ ഇന്ത്യന്‍ ഓഹരികളെ മികച്ച സ്ഥാനത്തെത്തിച്ചു. സൂചികയില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ബ്ലൂംബെര്‍ഗ് സമാഹരിച്ച കണക്കുകള്‍ പ്രകാരം 108 കമ്പനികളുള്ള ഇന്ത്യയുടെ വെയ്‌റ്റേജ് 14.483% ആണ്.

84 കമ്പനികളുള്ള തായ്‌വാന്‍ 14.480% വെയ്‌റ്റേജുമായി തൊട്ടുപുറകിലുണ്ട്. സൂചികയുടെ മൂന്നിലൊരു ഭാഗം ചൈനീസ് കമ്പനികള്‍ കൈപിടിയിലൊതുക്കുന്നു. ബ്ലൂംബര്‍ഗ് ഡാറ്റ പ്രകാരം ഇന്ത്യയുടെ എസ്ആന്റ്പി ബിഎസ്ഇ സെന്‍സെക്‌സ് നടപ്പ് പാദത്തില്‍ 11 ശതമാനമാണ് ഉയര്‍ന്നത്.

1 ട്രില്യണ്‍ ഡോളര്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് മൂല്യമുള്ള രാജ്യങ്ങളിലെ മികച്ച പ്രകടനമാണ് ഇത്. “ചൈനീസ് സീറോകോവിഡ് നയത്തിന്റെ സാമ്പത്തിക ആഘാതം ഇപ്പോള്‍ ദൃശ്യമാകുന്നു. അതേസമയം ഇന്ത്യ മാസം തോറും ശക്തമായി ഉയര്‍ന്നുവരുന്നു,” ആല്‍ഡര്‍ ക്യാപിറ്റലിലെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ രാഖി പ്രസാദ് പറഞ്ഞു. നിലവില്‍ ഇന്ത്യയ്ക്ക് വെയ്‌റ്റേജ് കൂടുതല്‍ കിട്ടുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയുടെ തുടര്‍ന്നുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി ആയിരിക്കും തുടര്‍ന്നുള്ള സ്ഥാനമെന്ന് അവര്‍ പറഞ്ഞു.

എംഎസ്സിഐ ബെഞ്ചമാര്‍ക്ക് ആക്കിയാണ് എമേര്‍ജിംഗ് ഫണ്ടുകള്‍ നിക്ഷേപ അനുപാതം നിശ്ചയിക്കുക. അതുകൊണ്ടുതന്നെ നിലവില്‍ വിദേശ നിക്ഷേപം ഇപ്പോള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ലഭ്യമാകുന്നു.

X
Top