Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ഓസ്‌ട്രേലിയന്‍ പേടകം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

ബെംഗളൂരു: ഓസ്ട്രേലിയൻ ഇൻ സ്പേസ് സർവീസിങ് സ്റ്റാർട്ട്അപ്പ്ആയ സ്പേസ് മെഷീൻസ് കമ്പനിയും ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യലിമിറ്റഡും തമ്മിൽ കരാർ.

സ്പേസ് മെഷീൻസ് കമ്പനിയുടെ രണ്ടാമത്തെ ഒപ്റ്റിമസ് പേടകം എസ്എസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള കരാറാണിത്. 2026ൽ ആയിരിക്കും വിക്ഷേപണം.

450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ് ഓസ്ട്രേലിയ ഇതുവരെ രൂപകൽപന ചെയ്ത ഏറ്റവും ഭാരമേറിയ പേടകമാണ്. ബഹിരാകാശത്തെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണ് സ്പേസ് മെഷീൻസ് കമ്പനി ലക്ഷ്യമിടുന്നത്.

ബഹിരാകാശ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ തുടങ്ങി ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതുവഴി അവയുടെ ആയുസ് വർധിപ്പിക്കാനും സാധിക്കും.

ഒരു തരത്തിൽ പറഞ്ഞാൽ തകരാറിലായ വാഹനങ്ങൾ റോഡിലെത്തി ശരിയാക്കുന്ന മെക്കാനിക്കിനെ പോലെ കേടായ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വെച്ച് ശരിയാക്കുകയാണ് സ്പേസ് മെഷീൻസ് കമ്പനിയുടെ ലക്ഷ്യം. അത്തരം ഒരു പേടകമാണ് ഒപ്റ്റിമസ്.

ബഹിരാകാശ രംഗത്തെ സഹകരണം ലക്ഷ്യമിട്ടുള്ള ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്പേസ് മൈത്രി (മിഷൻ ഫോർ ഓസ്ട്രേലിയ-ഇന്ത്യാസ് ടെക്നോളജി, റിസർച്ച് ആന്റ് ഇനൊവേഷൻ) സഹകരണത്തിന്റെ ഭാഗമായാണ് ഈ കരാർ 2024 ഏപ്രിലിലാണ് സ്പേസ് മെഷീൻസ് കമ്പനി സ്പേസ് മൈത്രി പ്രൊജക്ട് പ്രഖ്യാപിച്ചത്.

85 ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് ഇതിനായി ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വഴി ഓസ്ട്രേലിയന് സർക്കാർ അനുവദിച്ചത്.

സൗത്ത് ഓസ്ട്രേലിയയിലെ സ്റ്റാർട്ട്അപ്പ് ഹബ്ബിൽ സ്ഥിതി ചെയ്യുന്ന സ്പേസ് മെഷീൻ കമ്പനിയ്ക്ക് സിഡ്നിയിൽ നിർമാണ കേന്ദ്രവും ബെംഗളുരുവിൽ ഗവേഷണ കേന്ദ്രവുമുണ്ട്. സ്പേസ് മെഷീൻ കമ്പനിക്ക് പുറമെ സ്പേസ് മൈത്രി പ്രോഗ്രാമിന് കീഴിൽ ലാറ്റ്കണക്ട് 60, സ്കൈക്രാഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കും സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.

ഈ പദ്ധതികളില്ലൊം തന്നെ ഇന്ത്യയിലും ഓസ്ട്രേലിയയിലുമുള്ള മറ്റ് വിവിധ സ്ഥാപനങ്ങളും പങ്കാളികളാണ്.

X
Top