ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യ

ന്യൂഡൽഹി: വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള നീക്കവുമായി ഇന്ത്യ. വെനസ്വേലക്കെതിരായ ഉപരോധത്തെത്തുടർന്നാണ് 2020 അവസാനത്തോടെ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത്.

അതേ സമയം എണ്ണക്ക് പരമാവധി വിലയിളവ്, ആവശ്യത്തിനുള്ള എണ്ണ കയറ്റുമതി ചെയ്യാനുള്ള കഴിവ് എന്നിവയെ ആശ്രയിച്ചായിരിക്കും ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യ തീരുമാനമെടുക്കൂ.

വെനസ്വേലയ്ക്ക് എതിരായി ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് നൽകിയതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം.

ആസന്നമായ തിരഞ്ഞെടുപ്പുകൾക്കിടയിൽ ഇന്ധന വില വർധിക്കുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേ സമയം ഉപരോധത്തെത്തുടർന്ന് പ്രതിസന്ധിയിലായ വെനസ്വേലയിലെ എണ്ണ ഖനന മേഖലയുടെ പുനരുദ്ധാരണം നടപ്പായാലേ അവിടെ നിന്നുള്ള കയറ്റുമതി സാധ്യമാകൂ.

വളരെ പെട്ടെന്ന് അടിസ്ഥാന സൗകര്യങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.വെനസ്വേലയുടെ പ്രതിദിനം ഉൽപ്പാദനം 1.4 ദശലക്ഷം ബാരലായി ഉയർത്താൻ രണ്ട് വർഷമെടുത്തേക്കാം.

2016-ൽ ഇന്ത്യ ഒരു ദിവസം 419,000 ബാരൽ വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നു. റെക്കോർഡ് ഇറക്കുമതിയായിരുന്നു ഇത്. 2020ൽ പ്രതിദിനം 167,000 ബാരൽ ആയി ഇത് കുറഞ്ഞു, 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ ലഭിക്കുന്നുണ്ട്.

ഇതിനു പുറമേ വെനസ്വേലയിലെ എണ്ണ കൂടി എത്തിയാൽ ഇന്ത്യക്ക് അത് അനുകൂലമാകും. ഏപ്രിൽ-ജൂൺ പാദത്തിൽ റഷ്യൻ എണ്ണയുടെ വില ബാരലിന് 9 ഡോളർ കുറവാണ്.

വെനസ്വേലൻ എണ്ണ എത്തിയാൽ നേട്ടം പ്രധാനമായും സ്വകാര്യമേഖലയിലെ എണ്ണക്കമ്പനികൾക്കായിരിക്കും. റിലയൻസ് ഇൻഡസ്ട്രീസും റോസ്‌നെഫ്റ്റ് നടത്തുന്ന നയാര എനർജിയും മാത്രമാണ് മുമ്പ് വെനസ്വേലൻ എണ്ണ വാങ്ങിയത്.

2020ൽ ഇറക്കുമതി ചെയ്ത വെനസ്വേലൻ എണ്ണയുടെ 79 ശതമാനവും റിലയൻസിന്റെ കൈവശമായിരുന്നു. വെനസ്വേലൻ ഓയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് റിലയൻസും നയാരയും ഗൾഫിലും മറ്റിടങ്ങളിലും ടാങ്കേജുകൾ വാടകയ്‌ക്കെടുത്തിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് അത്തരം സൗകര്യങ്ങൾ കുറവാണ്.

X
Top