യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യം 38 എപിഐകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി – മന്ത്രി മാണ്ഡവ്യ

അഹമ്മദാബാദ്: കഴിഞ്ഞ ഒന്നര വര്ഷത്തിനിടെ 38 സജീവ ഫാര്മസ്യൂട്ടിക്കല് ചേരുവകള് അല്ലെങ്കില് എപിഐകള് ഉത്പാദിപ്പിക്കാന് ഇന്ത്യയ്ക്കായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‌സുഖ് മാണ്ഡവ്യ. ഇപ്പോള്‍ ഇവ പൂര്‍ണ്ണമായും രാജ്യത്ത് ഉത്പാദിപ്പിക്കുകയാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നില്ല.

നേരത്തെ ഇവ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീം) വഴിയാണ് ഉത്പാദനമെന്നും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദില്‍ സംസാരിക്കവേ മന്ത്രി അറിയിച്ചു.ദോക്ക്‌ലാമിലെ അതിര്‍ത്തി പ്രശ്‌നങ്ങളാണ് എപിഐയുടെ കാര്യത്തില്‍ പുനര്‍ വിചന്തനം ആവശ്യമാക്കി തീര്‍ത്തത്.

എപിഎയ്ക്ക് ചൈനയെ ആശ്രയിക്കുന്നത് നിര്‍ത്താന്‍ കേന്ദ്രം ആഗ്രഹിച്ചു. പിന്നീട് പിഎല്‍ഐ സ്‌ക്കീമില്‍ ഉള്‍പ്പെടുത്തി മേഖലയ്ക്ക് 15,0000 കോടി രൂപ അനുവദിക്കുകയായിരുന്നു. ആരോഗ്യ പരിരക്ഷ പ്രാപ്യവും താങ്ങാനാവുന്നതുമാക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി അറിയിക്കുന്നു.
പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍. ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മുന്‍ഗണന നല്‍കുന്നു.

X
Top