സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

രണ്ടു പതിറ്റാണ്ടിനിടെ 23 ലക്ഷം ഹെക്ടര്‍ വനം നഷ്ടമായതിൽ കേന്ദ്രത്തോട് വിശദീകരണംതേടി ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: രണ്ടുപതിറ്റാണ്ടിനിടയിൽ (2001- 2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി. ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ.

2010-നും 2020-നുമിടെ 2.66 ലക്ഷം ഹെക്ടർ വനഭൂമി (2660 ചതുരശ്ര കിലോമീറ്റർ) രാജ്യത്ത് കൂടിയെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ അവകാശവാദത്തെ തള്ളുന്നതാണ് കണ്ടെത്തൽ. തുടർന്ന് കഴിഞ്ഞ മേയിൽ ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം തേടി. മറുപടി ഇനിയും കിട്ടിയില്ലെന്നാണ് വിവരം.

മേഘാലയ സംസ്ഥാനത്തെക്കാളുണ്ടാകും രാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതിക്ക്. 2013-2023-ൽ സ്വാഭാവിക വനത്തിൽ 95 ശതമാനം വനനശീകരണം സംഭവിച്ചു.

2019-നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടർ വനഭൂമി വർധിച്ചെന്ന് 2021-ൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക്

സൂക്ഷ്മപരിശോധന നടത്താതെയും അശാസ്ത്രീയവും അപൂർണവുമായ ഡേറ്റ ഉപയോഗിച്ചാണ് ഫോറസ്റ്റ് സർവേ നടത്തുന്നതെന്നാണ് പരിസ്ഥിതിവിദഗ്ധരുെട വാദം.

ഉപഗ്രഹദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ സ്വാഭാവികവനവും കൃത്രിമ ഉദ്യാനങ്ങളും കൃത്യമായി വേർതിരിക്കപ്പെടാതെ പോകും. അതിനാൽ ഇവയെല്ലാം വനമായി മാറും.

വിജ്ഞാപനം ചെയ്യാത്ത വനമുൾപ്പെട്ട സർക്കാർപുറമ്പോക്കുകളെ വനമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ 1980-ലെ വനസംരക്ഷണനിയമപ്രകാരം ഇവ കേന്ദ്രാനുമതി കൂടാതെ വനേതര ആവശ്യങ്ങൾക്ക് വകമാറ്റും.

ഇൗ രീതി കേരളത്തിൽ പതിവാണെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. പ്രധാനപ്പെട്ട ആനത്താരയായി മൂന്നാറിലെ ചിന്നക്കനാൽ അൺറിസർവ് ഭൂമിയെ സംസ്ഥാനവിദഗ്ധസമിതി രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, ഈ ഭൂമിയിപ്പോൾ വാണിജ്യടൂറിസത്തിനായി വിനിയോഗിക്കുകയാണ്. ഈ മേഖലയിൽ അരിക്കൊമ്പനെ ചൊല്ലിയുയർന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘർഷം പതിവായതുമെല്ലാം ഇക്കാരണത്താലാണെന്നാണ് വാദം.

X
Top