സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി.

അബുദാബിയില്‍ നടക്കുന്ന വാർഷിക ഊർജ-വ്യവസായ പരിപാടിയായ എ.ഡി.ഐ.പി.ഇ.സി.യില്‍ പങ്കെടുക്കവെ സി.എൻ.എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ ഇത്തരം ഒരു നയം സ്വീകരിച്ചിരുന്നില്ലെങ്കില്‍ ആഗോളതലത്തില്‍ എണ്ണവില 200 ഡോളർവരെ വർധിക്കുമായിരുന്നു എന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

വരുംവർഷങ്ങളിലും ലോകത്തിന്റെ ഊർജവിതരണത്തില്‍ ക്രൂഡ് ഓയില്‍ തന്നെയായിരിക്കും പ്രധാന പങ്കുവഹിക്കുക. അതുകൊണ്ടുതന്നെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തന്ത്രപ്രധാനമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറ്റുരാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സ്ഥിരമായി വാങ്ങുന്നയിടത്തേക്കാള്‍ കുറഞ്ഞ വിലയില്‍ നമുക്ക് ആവശ്യമായ സാധനം മറ്റൊരിടത്തുനിന്ന് കിട്ടുമെങ്കില്‍ അങ്ങോട്ട് പോകുന്നതില്‍ എന്താണ് തെറ്റ്, ഹർദീപ് സിങ് പുരി ചോദിച്ചു.

ലോകത്തെ മുഴുവൻ രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നതിനുവേണ്ടിയാണ് റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതെന്നും ഹർദീപ് സിങ് പുരി അവകാശപ്പെട്ടു.

X
Top