ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

3 ശതമാനം ഇടിവ് നേരിട്ട് ഇന്ത്യബുള്‍സ് റിയല്‍ ഓഹരി

ന്യൂഡല്‍ഹി: മോശം ജൂണ്‍പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 3 ശതമാനം താഴ്ന്ന് 64.15 രൂപയിലായിരുന്നു ക്ലോസിംഗ്. 52 കോടി രൂപ നഷ്ടമാണ് കമ്പനി കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്.

629 കോടി രൂപയുടെ അസാധാരണ ചെലവാണ് കാരണം. ക്ലൈവ്ഡേല്‍ ഓവര്‍സീസ് ലിമിറ്റഡില്‍ നിന്ന് ലഭിക്കാനുള്ള തുകയാണിത്. ഈ കുടിശ്ശിക ത്രൈമാസ ധനകാര്യത്തില്‍ ചേര്‍ക്കുകയായിരുന്നു.

മുന്‍ പ്രമോട്ടര്‍മാരുടെ നിയന്ത്രണത്തിലുള്ള യുകെ ആസ്ഥാനമായുള്ള കമ്പനിയാണ് ക്ലൈവ്‌ഡേല്‍.2023, രണ്ടാം പാദമൊഴികെ 2021 ഡിസംബര്‍ തൊട്ട് കമ്പനി തുടര്‍ച്ചയായി നഷ്ടം റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതേസമയം ജൂണ്‍ പാദത്തില്‍ 195.8 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്താനായിട്ടുണ്ട്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 29.2 ശതമാനം കൂടുതലാണിത്.57.7 കോടി രൂപയുടേതാണ് ഇബിറ്റ നഷ്ടം.

X
Top