8ാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപനം പ്രതീക്ഷിക്കാമോ?2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് ഐക്രകോര്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി ക്രിസില്‍രാജ്യത്ത് സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകുംഇന്ത്യയുടെ സ്വർണ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ

ടോപ് 10 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും തിളക്കം ഇന്ത്യയ്ക്ക്

ന്യൂഡൽഹി: കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും നാണയപ്പെരുപ്പവും വിതരണശൃംഖലയിലെ തടസങ്ങളും ആഞ്ഞടിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ (മേജർ) പത്ത് സമ്പദ്‌വ്യവസ്ഥകളിൽ മിന്നുന്ന മുന്നേറ്റവുമായി ഇന്ത്യ. വളർച്ചാമികവ് നിർണയിക്കുന്ന പട്ടികയിൽ 2019ൽ ആറാമതായിരുന്ന ഇന്ത്യ 2022ൽ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയെന്ന് പി.എച്ച്.ഡി ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (പി.എച്ച്.ഡി.സി.സി.ഐ) വ്യക്തമാക്കി.
മികവ് നിർണയിക്കുന്ന എല്ലാ സൂചികകളിലും ഇന്ത്യയുടേതാണ് ഏറ്റവും മികച്ച പ്രകടനം. പട്ടികയിൽ 2019ലെ ഒന്നാംസ്ഥാനം ജർമ്മനി നിലനിറുത്തിയപ്പോൾ രണ്ടാംസ്ഥാനത്തുനിന്ന് കാനഡയും ഒന്നാംസ്ഥാനം പങ്കിടാനെത്തി. രണ്ടാംസ്ഥാനത്തുനിന്ന് ചൈന മൂന്നാമതായി. ഇറ്റലി, ജപ്പാൻ, അമേരിക്ക എന്നിവയാണ് നാലുമുതൽ ആറുവരെ സ്ഥാനങ്ങളിൽ യഥാക്രമം. ബ്രിട്ടൻ മൂന്നിൽ നിന്ന് അഞ്ചിലേക്കും ഫ്രാൻസ് നാലിൽ നിന്ന് ആറിലേക്കും വീണു. 9-ാസ്ഥാനത്തായിരുന്ന ബ്രസീൽ ഏഴാംറാങ്കിലേക്കെത്തി.

X
Top