ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ചരക്ക് സേവന നികുതി പിരിവിൽ വർധന

ന്യൂഡൽഹി: മാർച്ചിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി പിരിവ് 9.9 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയായി.

കേന്ദ്ര ജിഎസ്ടി പിരിവ് 38,100 കോടി രൂപയും സംസ്ഥാന ജിഎസ്ടി പിരിവ് 49,900 കോടി രൂപയും. മാർച്ചിൽ സംയോജിത ജിഎസ്ടി പിരിവ് 95,900 കോടി രൂപയും ജിഎസ്ടി സെസ് പിരിവ് 12,300 കോടി രൂപയുമാണ്.

മാർച്ചിൽ അറ്റ ജിഎസ്ടി (നെറ്റ് ജിഎസ്ടി) പിരിവ് 1.76 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7.3 ശതമാനം ഉയർച്ചയാണുണ്ടായത്.

അതേസമയം 2025 സാമ്പത്തിക വർഷത്തിലെ മൊത്ത ജിഎസ്ടി പിരിവ് കഴിഞ്ഞ വർഷത്തേക്കാൾ 9.4 ശതമാനം ഉയർന്ന് 22.08 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ ക്രമീകരിച്ചതിനുശേഷം, 2025 സാന്പത്തിക വർഷത്തിലെ അറ്റ ജിഎസ്ടി പിരിവ് 8.6 ശതമാനം ഉയർന്ന് വർധിച്ച് 19.56 ലക്ഷം കോടി രൂപയായി.

ഫെബ്രുവരിയിൽ ചരക്ക് സേവന നികുതി പിരിവ് 9.1 ശതമാനം ഉയർന്ന് 183,646 കോടി രൂപയായി. ജനുവരിയിലെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വർധന.

2024 ഡിസംബറിൽ ജിഎസ്ടി പിരിവ് മുൻ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വർധിച്ച് 1.77 ലക്ഷം കോടി രൂപയായിരുന്നു.

ബജറ്റിൽ, സർക്കാർ ഈ വർഷത്തെ ജിഎസ്ടി വരുമാനത്തിൽ 11% വർധനവാണ് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര ജിഎസ്ടിയും നഷ്ടപരിഹാര സെസും ഉൾപ്പെടെ 11.78 ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

X
Top