ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം

മുംബൈ: സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ധനമന്ത്രാലയം ഇറക്കുമതി തീരുവ ഉയർത്തിയിരിക്കുന്നത്.

ഇതിൽ അടിസ്ഥാന കസ്റ്റം ഡ്യൂട്ടി 10 ശതമാനവും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് 5 ശതമാനവും ആണ്. ജനുവരി 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നുവെന്ന് ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

വിലയേറിയ ലോഹങ്ങൾ അടങ്ങിയ കാറ്റലിസ്റ്റുകളുടെ ഇറക്കുമതി തീരുവ 10.1 ശതമാനത്തിൽ നിന്ന് 14.35 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 10 ശതമാനം അടിസ്ഥാന കസ്റ്റം ഡ്യൂട്ടിയും 4.35 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും അടങ്ങുന്നതാണ് 14.35 ശതമാനം.

ജ്വല്ലറി ക്രാഫ്റ്റിംഗിൽ ഉപയോഗിക്കുന്ന കൊളുത്തുകൾ, മറ്റ് ഘടകങ്ങൾ തുടങ്ങിയ സ്വർണ്ണത്തിന്റെ ഇറക്കുമതി അടുത്തിടെ വർദ്ധിച്ചതിനെത്തുടർന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നികുതി വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ.

X
Top