ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു

  • കുറയുന്നത് 6 ശതമാനത്തിലേക്ക്
  • സ്വർണ വില ഗ്രാമിന് 400 രൂപയോളം കുറയും

ന്യൂഡൽഹി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചു. 6 ശതമാനത്തിലേക്കാണ് താഴ്ത്തിയിരിക്കുന്നത്. അനധികൃത ഇറക്കുമതി നിയന്ത്രിക്കുകയാണ് ലക്‌ഷ്യം.

ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചതോടെ സ്വര്‍ണക്കടത്ത് അനാകര്‍ഷണമായി മാറും. നിലവിൽ ഒരു കിലോ സ്വർണം അനധികൃതമായി കൊണ്ടുവന്നാൽ ലഭിക്കുന്ന നേട്ടം 9 ലക്ഷത്തോളം രൂപയാണ്. അത് മൂന്നിലൊന്നായി കുറയും.

സ്വർണ വിലയിൽ ബജറ്റ് തീരുമാനം ശക്തമായി പ്രതിഫലിക്കും. ഗ്രാമിന് 400 രൂപ വരെ കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ സ്വർണ വ്യാപാരികൾ ദീർഘകാലമായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നതാണ്.

2011ല്‍ സ്വര്‍ണവില പവന് 15,000 രൂപയായിരുന്നു. ഈ സമയത്ത് ഇറക്കുമതി നികുതി നാമമാത്രമായിരുന്നു. 2012ല്‍ 2 ശതമാനമായിരുന്നു ഇറക്കുമതി നികുതി. അന്ന് വില 20,000ൽ ആയിരുന്നു.

2013ല്‍ വിലയും നികുതിയും കൂടി. ഇറക്കുമതി ചുങ്കം 6 ശതമാനത്തിലേക്ക് ഉയര്‍ത്തി. ഉപയോക്താക്കളിലേക്ക് നികുതിബാധ്യത വന്നുചേരുകയും ചെയ്തു. 2017ലെത്തിയപ്പോള്‍ ഇറക്കുമതി നികുതി 10 ശതമാനമായതിനൊപ്പം ജി.എസ്.ടിയായി 3 ശതമാനം കൂടി ചുമത്തി.

2022ലെത്തിയപ്പോള്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം 3 ശതമാനം ജി.എസ്.ടിയും അടിസ്ഥാനവികസന, കാര്‍ഷിക സെസും ചേര്‍ത്ത് 18 ശതമാനമാക്കി നികുതി. ഇതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സ്വർണ വില കുറയുന്നത് ആശ്വാസകരമാണ്. സ്വർണ വായ്പ നൽകിയിരിക്കുന്ന സ്ഥാപനങ്ങൾ ഈ തീരുമാനത്തെ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്.

ഗ്രാമിന് പരമാവധി വില നല്കിയവർക്കിത് വെല്ലുവിളി ആകും. എന്നാൽ സ്വർണ വില വര്ധിച്ചുകൊണ്ടേയിരിക്കുന്നതിനാൽ അവർക്ക് അത് പ്രതിസന്ധി സൃഷ്ടിച്ചേക്കില്ല.

സ്വർണത്തിന്റെ അനധികൃതമായ കടത്ത് ഗണ്യമായി നിയന്ത്രിക്കാൻ കഴിയുമെന്നത് ഭരണകൂടത്തിന് നേട്ടമാകും. നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ നികുതി ഈ ഇനത്തിൽ സർക്കാരിന് ലഭിക്കാനാണ് സാധ്യത.

വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

X
Top