പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

കുടിശ്ശിക: ആദായ നികുതി വകുപ്പ് സമാഹരിച്ചത് 73,500 കോടി രൂപ

ന്യൂഡൽഹി: ആദായ നികുതി വകുപ്പിന്റെ കുടിശ്ശിക ഈടാക്കല് നടപടിയില് സമാഹരിച്ചത് 73,500 കോടി രൂപ. നടപ്പ് സാമ്പത്തിക വര്ഷം മാര്ച്ച് 15വരെയുള്ള കണക്കാണിത്.

കോര്പറേറ്റ് നികുതിയിനത്തില് 56,000 കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തില് 16,500 കോടി രൂപയും വിദേശ ആസ്തികളിലെ വെളിപ്പെടുത്താത്ത വരുമാനമായി 50 കോടി രൂപയും ഈടാക്കി.

ഈ തുക ഇനിയും ഉയര്ന്നേക്കാമെന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നതര് നല്കുന്ന സൂചന. മുന് സാമ്പത്തിക വര്ഷം കുടിശ്ശികയിനത്തില് സമാഹരിച്ചത് 52,000 കോടി രൂപയായിരുന്നു.

വര്ഷം തിരിച്ചുള്ള കണക്കുകള് ശേഖരിക്കാന് എളുപ്പമല്ലെങ്കിലും 2021-22 സാമ്പത്തിക വര്ഷം വരെയുള്ള സമാഹരണം കുടിശ്ശികയുടെ എട്ട് ശതമാനം മാത്രമായിരുന്നു. നടപ്പ് സാമ്പത്തിക വര്ഷം ഇതുവരെ 17 ശതമാനം തിരിക പിടിക്കാനായി.

2021 ഏപ്രിലിലെ കണക്കുപ്രകാരം 15 ലക്ഷം കോടി രൂപയായിരുന്നു മൊത്തം കുടിശ്ശിക. എന്നാല് 2023 ജനുവരിയിലെത്തിയപ്പോള് 21.94 ലക്ഷം കോടിയിലെത്തി.

സാങ്കേതിക സംവിധാനം ഉപയോഗിച്ച് കുടിശ്ശികക്കാരെ കണ്ടെത്തല്, നിശ്ചിത ശതമാനം കുടിശ്ശിക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മേഖല തിരിച്ച് നല്കിയ നിര്ദേശം എന്നിവയാണ് റെക്കോഡ് സമാഹരണത്തിന് സഹായിച്ചത്.

X
Top