വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

കേന്ദ്ര സർക്കാരിന് ₹12,207 കോടി ഡിവിഡന്റ് കൈമാറി എൽഐസി

മുംബൈ: എൽഐസിയിൽ നിന്ന് കേന്ദ്ര സർക്കാരിന് 12,207 കോടി ഡിവിഡന്റ്. കേന്ദ്ര സർക്കാരിന് ഡിവിഡന്റ് വിഹിതമായി 12,207 കോടി രൂപ കൈമാറി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി).

എൽഐസി സിഇഒയും മാനേജിങ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡിവിഡന്റ് തുകയുടെ ചെക്ക് കൈമാറി.

ജൂലൈ 27-ന് നടന്ന എൽഐസിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകരിച്ച ഡിവിഡന്റ് വിഹിതമാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്.

ചടങ്ങിൽ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹിയ, എൽഐസി മാനേജിങ് ഡയറക്ടർമാരായ രത്‌നാകർ പട്‌നായിക്, ആർ. ചന്ദർ, വടക്കൻ മേഖല സോണൽ മാനേജർ എൻ.എസ്. രാഘവ എന്നിവർ പങ്കെടുത്തു.

X
Top