അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

സര്‍ക്കാര്‍ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്: ഏകോപന, പ്രോഗ്രാം മാനേജ്മന്‍റ് ഡിവിഷന്‍ രൂപീകരിക്കും

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറി തലത്തില്‍ ഏകോപന, പ്രോഗ്രാം മാനേജ്മന്‍റ് ഡിവിഷന്‍ (സിപിഎംഡി) രൂപീകരിക്കാന്‍ ഉത്തരവായി. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കി, ക്ഷേമപദ്ധതികളും നയപ്രഖ്യാപനങ്ങളും സമയബന്ധിതമായി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

അടിസ്ഥാന സൗകര്യവികസനം, വ്യവസായം, ഗതാഗതം, ലോജിസ്റ്റിക്സ്, നിക്ഷേപ സൗകര്യം, പൊതുസേവനം എന്നീ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനും വകുപ്പുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനമായാണ് ഏകോപന, പ്രോഗ്രാം മാനേജ്മന്‍റ് ഡിവിഷന്‍ പ്രവര്‍ത്തിക്കുക. പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഡിവിഷന്‍റെ ചുമതല.

പദ്ധതികള്‍ നടപ്പാക്കുന്നതിന് നിലവിലുള്ള സെക്ഷനുകളുമായി സഹകരിച്ചാണ് സിപിഎംഡി പ്രവര്‍ത്തിക്കുക. വകുപ്പുകള്‍ തമ്മിലുള്ള ആശയക്കുഴപ്പങ്ങള്‍, മറ്റു തടസങ്ങള്‍ എന്നിവ പൂര്‍ണമായും പരിഹരിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ഏകോപന, പ്രോഗ്രാം മാനേജ്മന്‍റ് ഡിവിഷനിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചീഫ് സെക്രട്ടറി തലത്തില്‍ ഉടനടി പരിഹാരമുണ്ടാക്കും.

പ്രോഗ്രാം രജിസ്ട്രികള്‍, ഡാഷ്ബോഡുകള്‍, അവലോകന രീതികള്‍ എന്നിവയിലൂടെ ഡിവിഷന്‍റെ പ്രവര്‍ത്തന പുരോഗതി അളക്കാനും സംവിധാനങ്ങള്‍ ഒരുക്കും. സര്‍ക്കാര്‍ നയങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളും ഘടനാനുസൃതമായി നടപ്പിലാക്കുന്നതിന് സാങ്കേതിക പിന്തുണ നല്‍കുകയാണ് പ്രോഗ്രാം മാനേജ്മെന്‍റിലൂടെ ലക്ഷ്യമിടുന്നത്.

വകുപ്പുകള്‍ക്കുള്ള പദ്ധതികളും രൂപരേഖകളും തയ്യാറാക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഇതിലൂടെ പിന്തുണ നല്‍കും. പദ്ധതി പുരോഗതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. വകുപ്പിന് കീഴില്‍ പുരോഗമിക്കുന്ന പദ്ധതികളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ സമഗ്ര രജിസ്ട്രിയും സിപിഎംഡി പുറത്തിറക്കും.

വിഷന്‍ 2031 വികസന പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടികള്‍ എന്നിവയ്ക്ക് കൃത്യമായ ഏകോപന ചുമതലയും ഡിവിഷന്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഒന്നിലധികം വകുപ്പുകളുടെ സഹകരണം ആവശ്യമുള്ള പദ്ധതികളുടെ കാലാനുസൃതമായ നിര്‍വഹണത്തിന് മുന്‍കൈയെടുക്കേണ്ടതും സിപിഎംഡി ആയിരിക്കും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ചു പദ്ധതികള്‍ രൂപവത്കരിക്കാനും ഫണ്ടുകള്‍ നേടിയെടുക്കാനും സര്‍ക്കാരിനെ സഹായിക്കുന്ന നോഡല്‍ ഏജന്‍സിയായും ഏകോപന, പ്രോഗ്രാം മാനേജ്മന്‍റ് ഡിവിഷന്‍ പ്രവര്‍ത്തിക്കും. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാര്‍ക്കുള്ള പരിശീലനം, കൂടിയാലോചനകള്‍ എന്നിവയും സിപിഎംഡി മുഖേന ഏകോപിപ്പിക്കും.

X
Top